26 വയസിനിടെ 22 കുട്ടികളുടെ അമ്മ; യുവതിയുടെ ആഗ്രഹം 105 കുട്ടികളുടെ അമ്മയാകണമെന്നത്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് റഷ്യയില്‍ നിന്നുള്ള ക്രിസ്റ്റീന ഒസ്തുര്‍ക്ക് എന്ന 26കാരിയുടെ കുടുംബ ചിത്രമാണ്. സാധാരണ ഒരു കുടുംബചിത്രം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളുമുള്ള ഒരു ചിത്രമാണ് നമ്മുടെ മനസിലേക്ക് വരുന്നത്.

Also Read : “ഭാഗ്യം ഒന്നും പറ്റിയില്ല…’; സർഫിങ്ങിനിടെ തിമിംഗലം വന്നിടിച്ച് കടലിലേക്ക് മറിഞ്ഞ് സർഫിംഗ് താരം, വീഡിയോ

ക്രിസ്റ്റീന ഒസ്തുര്‍ക്ക് എന്ന 26കാരിയുടെ സ്ഥിതി മറിച്ചാണ്. തന്നെക്കാള്‍ 32 വയസു കൂടുതലുള്ള 58കാരനായ ഗാലിപ് ഓസ്തുര്‍ക്കിനെയാണ് ക്രിസ്റ്റീന വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോള്‍ തന്നെ 22 കുട്ടികളുടെ അമ്മയായ ക്രിസ്റ്റീനയ്ക്ക് 105 കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. ജോര്‍ജിയയിലെ ഒരു ഹോട്ടല്‍ ശൃംഖലയുടെ ഉടമയാണ് ഗാലിപ്.

തന്റെ ഒന്‍പതു വയസുള്ള മൂത്ത മകള്‍ വിക്ടോറിയ മാത്രമാണ് സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ ക്രിസ്റ്റീന പ്രസവിച്ച കുട്ടി മറ്റ് 21 കുട്ടികളും വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്. 2020 മാര്‍ച്ചിനും 2021 ജൂലൈയ്ക്കുമിടയില്‍ 1.4 കോടി രൂപ വാടക ഗര്‍ഭധാരണത്തിനായി ചെലവാക്കിയെന്നും യുവതി പറയുന്നു.

Also Read : ഖനിയില്‍ തീപിടിത്തം; 21 പേര്‍ക്ക് ദാരുണാന്ത്യം, 14 തൊഴിലാളികളുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുന്നു

മാസങ്ങള്‍ക്ക് മുന്‍പാണ് അമ്മയായിരിക്കുന്നതിന്റെ അനുഭവം ക്രിസ്റ്റീന പുസ്തകമാക്കിയത്. കുട്ടികളുടെ പരിപാലനത്തിനായി 16 മിഡ് വൈഫുമാരാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് ശമ്പളം കൊടുന്നതിന് തന്നെ 68 ലക്ഷത്തിലധികമാകുമെന്നും ക്രിസ്റ്റീന പുസ്തകത്തില്‍ എഴുതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News