ആർഎംപി നേതാവ് ഹരിഹരന്റെ അശ്ശീല പരാമർശം; പ്രതിഷേധവുമായി മഹിളാ സംഘടനകൾ

യുഡിഎഫ് പൊതുയോഗത്തിൽ ആർഎംപി നേതാവ് ഹരിഹരൻ്റെ അശ്ശീല പരാമർശങ്ങൾക്കെതിരെ മഹിളകളുടെ പ്രതിഷേധം. വടകര ലോക്സഭാ മണ്ഡലം എൽഡിഡബ്ലൂ എഫ് നേതൃത്വത്തിൽ നടന്ന പ്രതിഷേധം. സംഗമം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു.

Also Read: ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘപരിവാര്‍വത്ക്കരിക്കാനുള്ള ഗവര്‍ണറുടെ ഒരു ശ്രമം കൂടി പരാജയപ്പെട്ടിരിക്കുന്നു: എ എ റഹീം എം പി

വടകര ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറെയും സിനിമാതാരം മഞ്ജു വാര്യരെയും പേരെടുത്ത് അധിക്ഷേപിക്കുകയും അശ്ലീല പരാമർശം നടത്തുകയും ചെയ്ത ആർഎംപി നേതാവ് കെ എസ് ഹരിഹരനെതിരെ വ്യാപകമായ പരാതികളും പ്രതിഷേധങ്ങളുമാണ് ഉയർന്നിരുന്നത്. ഇതിന്റെ ഭാഗമായാണ് വടകരലോക്സഭാ മണ്ഡലം എൽഡിഡബ്ലൂ എഫ് നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘടിപ്പിച്ചത്.

Also Read: മതസ്പർദ്ധയും വിദ്വേഷവും കലർത്തി; ബി ജെ പി യുടെ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊൽക്കത്ത ഹൈക്കോടതി

സ്ത്രീകൾക്കെതിരെ ആര് എന്ത് അധിക്ഷേപം നടത്തിയാലും അതിനെതിരെ മഹിളാ സംഘടനകൾ പ്രതിഷേധിക്കുമെന്നും കുറ്റവാളികൾക്ക് കർശനമായ നടപടി എടുക്കണമെന്നും പി.കെ ശ്രീമതി പറഞ്ഞു. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഷീല വിജയകുമാർ, കാനത്തിൽ ജമീല എംഎൽഎ,കെ കെ ലതിക, ഒ പി ഷീജ,തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News