വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ട ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ആര്‍സിബിയുടെ ശ്രേയങ്ക പാട്ടീല്‍ താരമായി.
ആറാം ഓവറിലെ ഒരു ഫീല്‍ഡിങ് മികവാണ് ശ്രേയങ്കയെ ശ്രദ്ധേയയാക്കിയത്. ബൗണ്ടറി ലൈനിനു സമീപത്ത് പറക്കും ഫീല്‍ഡിംഗ് നടത്തിയ ശ്രേയങ്കയുടെ വീഡിയോ വൈറലാണ്. സിക്സര്‍ തൂക്കാനുള്ള ഹെയ്ലി മാത്യൂസിന്റെ ശ്രമമാണ് ശ്രേയങ്ക പറന്ന് തടുത്തത്.
Also Read: എന്‍ബിഎയില്‍ പുതുചരിത്രം കുറിച്ച് ലെബ്രോണ്‍ ജെയിംസ്
ബാംഗ്ലൂര്‍ 131 റണ്‍സാണ് നേടിയത്. 132 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്തപ്പോളാണ് ശ്രേയങ്കയുടെ ഫീല്‍ഡിംഗ് മികവ് പുറത്തുവന്നത്. സിക്സിലേക്ക് പോകുകയായിരുന്ന പന്തിനെ പറന്നു പിടിക്കാന്‍ ശ്രേയങ്കയ്ക്ക് കഴിഞ്ഞു. എന്നാല്‍ ക്യാച്ച് ബാലന്‍സ് ചെയ്തു നിര്‍ത്താന്‍ സാധിക്കില്ലെന്നും കാല്‍ ബൗണ്ടറി ലൈന്‍ തൊടുമെന്നും അറിഞ്ഞു വായുവില്‍ വച്ചു തന്നെ ശ്രേയങ്ക ഗ്രൗണ്ടിലേക്ക് തട്ടിയിട്ടു. ക്യാച്ച് നഷ്ടമായെങ്കിലും ടീമിനായി താരം വിലപ്പെട്ട് അഞ്ച് റണ്‍സാണ് രക്ഷിച്ചെടുത്തത്.
#ICYMI: Super Shrey’s super effort last night 👏🦸♀️#PlayBold #SheIsBold #ನಮ್ಮRCB #WPL2024 #RCBvMI
— Royal Challengers Bangalore (@RCBTweets) March 3, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here