ചോരയില്‍ കുളിച്ച നിലയില്‍; ദില്ലിയില്‍ 34 കാരി ബലാത്സംഗത്തിന് ഇരയായി

rape

ദില്ലിയില്‍ 34 കാരി ബലാത്സംഗത്തിന് ഇരയായി. ഒഡിഷ സ്വദേശിയാണ് ബലാത്സംഗത്തിന് ഇരയായത്.  ദില്ലി സരായ് കലായ് കാനില്‍ റോഡില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. ചോരയില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

ALSO READ: കവരൈപ്പേട്ട ട്രെയിൻ അപകടം; 19 പേർക്ക് പരുക്ക്,രണ്ട് ട്രെയിനുകൾ റദ്ദാക്കി

അതേസമയം ബലാത്സംഗക്കേസിൽ യൂട്യൂബർ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് ആണ്ടിപാടം സ്വദേശി ആഷിഖിനെയാണ് (29) കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.നിർധനയായ യുവതിയെ വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്താണ് പീഡനത്തിന് ഇരയാക്കിയത്.കാടാമ്പുഴ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കൊളത്തൂർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണ്ണാർക്കാട് നിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here