കഴിഞ്ഞ മൂന്ന് മാസത്തിനിടെ, മെല്‍ബണില്‍ 65 സ്ത്രീകള്‍ക്ക് തപാല്‍ വഴി ഉപയോഗിച്ച കോണ്ടം ലഭിച്ചതില്‍ അന്വേഷണം. കഴിഞ്ഞ മാര്‍ച്ചിലാണ് ആദ്യമായി ഉപയോഗിച്ച കോണ്ടം ലഭിച്ചെന്ന പരാതിയുമായി സത്രീ രംഗത്തെത്തിത്. ബാക്കിയുള്ളവര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് പരാതി നല്‍കിയത്. അയച്ച ആളുടെ മേല്‍വിലാസം ഉണ്ടായിരുന്നില്ല. അയച്ചവരുടെ ഉദ്ദേശ്യമെന്താണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
കരുതിക്കൂട്ടിയുള്ള നീക്കമാണെന്നാണ് പൊലീസിന്റെ നിഗമനം. കില്‍ബ്രെഡ കോളജില്‍ 1999 ല്‍ പഠിച്ചവരാണ് തപാല്‍ ലഭിച്ച സ്ത്രീകള്‍. കോളജില്‍ നിന്നായിരിക്കാം വിലാസങ്ങള്‍ സംഘടിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ഒരാള്‍ക്ക് തന്നെ ഒന്നിലധികം തവണ സമാനമായ തപാല്‍ ലഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here