ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള നീക്കമാണ് വനിതാ സംവരണ ബില്‍; രാഹുല്‍ ഗാന്ധി

ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള നീക്കമാണ് വനിതാ സംവരണ ബില്ലെന്ന് രാഹുല്‍ ഗാന്ധി. യുപിഎ കാലത്തെ ബില്ലില്‍ ഒബിസി സംവരണം നടപ്പാക്കാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം ബില്‍ കൊണ്ടുവരാന്‍ കാലതാമസം ഉണ്ടായില്ലെന്നും സ്ത്രീ ശാക്തീകരണത്തിന്റെ അന്തരീക്ഷമുണ്ടാക്കിയശേഷമാണ് കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

വനിത സംവരണ ബില്ലിനെ പിന്തുണക്കുമ്പോഴും ജാതി സെന്‍സസ് നടപ്പാക്കാത്തതില്‍ ശക്തമായി പ്രതിഷേധിക്കുകയാണ് പ്രതിപക്ഷം. നിലവിലെ ബില്‍ ജാതി സെന്‍സസില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Also Read: ജെഡിഎസ് -എന്‍ഡിഎ കൂട്ടുകെട്ട്; എച്ച്ഡി കുമാരസ്വാമി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി

അതേസമയം വനിതാ സംവരണ ബില്‍ രാഷ്ട്രീയ പ്രചരണമാക്കി മാറ്റുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. വനിതാ സംവരണ ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് ബിജപി ആസ്ഥാനത്ത് പ്രധാനമന്ത്രിക്ക് വന്‍സ്വീകരണം ഒരുക്കി. ബില്‍ കൊണ്ടുവരാന്‍ കാലതാമസം ഉണ്ടായില്ലെന്നും സ്ത്രീ ശാക്തീകരണത്തിന്റെ അന്തരീക്ഷമുണ്ടാക്കിയശേഷമാണ് ബില്‍ കൊണ്ടുവന്നതെന്നുമാണ് മോദിയുടെ വിശദീകരണം.

Also Read: എച്ച്എല്‍എല്‍: ബ്ലഡ് ബാഗുകള്‍ക്ക് ബിഐഎസ് അംഗീകാരം

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണ ബില്‍ പ്രധാനചര്‍ച്ചാ വിഷയമാക്കാനാണ് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നീക്കം. ഒബിസി വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചു എന്ന് ആരോപിച്ച് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കും. അതേസമയം വനിതാ ബില്ലിനെക്കുറിച്ച് ഗ്രാമങ്ങള്‍ തോറും പ്രചരിപ്പിക്കാന്‍ നരേന്ദ്രമോദി അണികള്‍ക്ക് ആഹ്വാനം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here