ലക്ഷ്യം മോഷണം മാത്രം… അതിനായി കൊന്നു തള്ളിയത് നിരവധി പേരെ.. പറഞ്ഞു വരുന്നത് ആന്ധ്രയിലെ തെനാലി ജില്ലയിലെ വനിതാ സീരിയല്‍ കില്ലര്‍മാരെ കുറിച്ചാണ്.
അജ്ഞാതരായ ആളുകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവര്‍ക്ക് സയനൈഡ് കലക്കിയ പാനീയം നല്‍കി കൊലപ്പെടുത്തിയാണ് ഈ സംഘം സ്വര്‍ണം, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ അപഹരിച്ച് വന്നത്.
ALSO READ: ‘തൃശ്ശൂരിൽ സുരേഷ്ഗോപിയെ ജയിപ്പിക്കാൻ ആർഎസ്എസുമായി ധാരണയുണ്ടാക്കി’; സതീശനെതിരെ പി.വി. അൻവർ
മുനഗപ്പ രജിനി, മഡിയാല വെങ്കിടേശ്വരി, ഗുല്‍റ രമണമ്മ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പാനീയം കുടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇരകള്‍ മരിച്ചുവീഴുമ്പോള്‍ എല്ലാ മോഷ്ടിച്ച് രക്ഷപെടുന്നതാണ് പ്രതികളുടെ സ്ഥിരം പരിപാടി. ഈ വര്‍ഷം ജൂണില്‍ ഒരു സ്ത്രീയെ ഇവര്‍ ഇത്തരത്തില്‍ കൊലപ്പെടുത്തി. പിന്നാലെ രണ്ട് കൊലപാതകങ്ങള്‍ നടത്താന്‍ ശ്രമിച്ചതും പരാജയപ്പെട്ടു.
സംഘത്തില്‍ ഉള്‍പ്പെട്ട മാഡിയാല വെങ്കിടേശ്വരി എന്ന 32കാരി, തെനാലിയില്‍ വോളന്റീയറായി പ്രവര്‍ത്തിച്ചിരുന്നു. പിന്നാലെ ഇവര്‍ കമ്പോഡിയിലേക്ക് പോകുകയും അവിടെ സൈബര്‍ ക്രൈമുകളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. പ്രതികളുടെ പക്കല്‍ നിന്നും സയനൈഡ് അടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഒപ്പം ഇവര്‍ക്ക് സയനൈഡ് സപ്ലൈ നടത്തിയയാളും പിടിയിലായി. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here