സ്ത്രീകള്‍ അവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കരുത്: തമിഴ്‌നാട് വനിതാ കമ്മിഷന്‍ അധ്യക്ഷ

സ്ത്രീകള്‍ അവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കരുതെന്ന് തമിഴ്‌നാട് വനിത കമ്മിഷന്‍ അധ്യക്ഷ എ.എസ് കുമാരി. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ശാക്തീകരണങ്ങളെ കുറിച്ചും കേന്ദ്ര സംസ്ഥാന വനിക കമ്മിഷന്‍ സംയുക്തമായി നടത്തിയ സെമിനാറിലാണ് പരാമര്‍ശം.

കോളേജ് യുവതികള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്തെന്ന ചോദ്യത്തിനാണ് ഇത്തരത്തില്‍ അവര്‍ മറുപടി നല്‍കിയത്.

ALSO READ: തട്ടിപ്പുകേസിൽ കെ.സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

“എനിക്ക് വിദ്യാര്‍ത്ഥികളോട് പറയാനുള്ളത് നിങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുത്. സൈബര്‍ കുറ്റവാളികള്‍ അത് മോര്‍ഫ് ചെയ്‌തേക്കും. സ്‌നേഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് അവരവരുടെ താത്പര്യമാണെന്നും എന്നാല്‍ ശരിയായ ആളെ വേണം തെരഞ്ഞെടുക്കാന്‍” – അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ പരാതി നല്‍കാന്‍ മടിക്കരുതെന്നും നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സൂക്ഷിച്ചുകൊണ്ടു തന്നെ നടപടികള്‍ ഉണ്ടാകുമെന്നും കുമാരി കൂട്ടിച്ചേര്‍ത്തു.

ALSO READ: പെരുമ്പാവൂരിൽ കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്

വനിത കമ്മിഷന്‍ അംഗങ്ങള്‍ക്കു പുറമെ അഭിഭാഷകര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News