വനിതാ ടി20 ലോകകപ്പ് സെമി: ചാമ്പ്യന്മാര്‍ക്ക് തുടക്കം പാളി, കഴിഞ്ഞ ഫൈനലിന് പകരം വീട്ടാന്‍ ദക്ഷിണാഫ്രിക്ക

south-africa-t20

വനിതാ ടി20 ലോകകപ്പിലെ ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് തുടക്കം പാളി. 18 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ മഞ്ഞപ്പടയ്ക്ക് നഷ്ടമായി. ടോസ്സ് നേടിയ ദക്ഷിണാഫ്രിക്ക കംഗാരുക്കളെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു.

Also Read: ഇന്ത്യയെ ചുരുട്ടിക്കൂട്ടിയതിന് പിന്നാലെ സ്‌കോര്‍ പടുത്തുയര്‍ത്ത് കിവികള്‍

ഓപണര്‍ ഗ്രെയ്‌സ് ഹാരിസും (മൂന്ന്) ജോര്‍ജിയ വരെഹാമുമാണ് (അഞ്ച്) പുറത്തായത്. ടഹ്ലിയ മഗ്രാത്താണ് ക്യാപ്റ്റന്‍. അയബോങ്ക ഖാകയും മരിസാനെ കാപ്പുമാണ് വിക്കറ്റ് വീഴ്ത്തിയത്. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 53 റണ്‍സാണ് ഓസ്‌ട്രേലിയ എടുത്തത്.

കഴിഞ്ഞ ലോകകപ്പ് ഫൈനലിനെ ഓര്‍മിപ്പിക്കും വിധമാണ് ഈ സെമി ഫൈനല്‍. കഴിഞ്ഞ ഫൈനലില്‍ ഇരുവരുമായിരുന്നു ഏറ്റുമുട്ടിയത്. ഓസ്‌ട്രേലിയയാണ് കിരീടം ചൂടിയത്. ദുബൈയിലാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News