പരമ്പരാഗത രീതിയിൽ മത്സരിച്ച് നെല്ല് കുത്തി സ്ത്രീകൾ; നേതൃത്വം നൽകി പഞ്ചായത്ത് മെമ്പറായ ഒരു സിനിമാ താരം

nellukuthal

യന്ത്രവത്കൃത കൃഷിയിലേക്ക് മാറിയതോടെ നെല്ല് കുത്തൽ ഇന്നെവിടെയും കാണാനില്ല. എന്നാൽ കാസർകോഡ് പടന്നയിൽ ഒരു കൂട്ടം സ്ത്രീകൾ പരമ്പരാഗത രീതിയിൽ മത്സരിച്ച് നെല്ല് കുത്തി. അതിന് നേതൃത്വം കൊടുത്തതാകട്ടെ പഞ്ചായത്ത് മെമ്പറായ ഒരു സിനിമാ താരവും.

നാട്ടിൻപുറങ്ങളിൽ പണ്ട് കാലത്ത് സജീവമായിരുന്നതാണ് ഈ കാഴ്ച.
സൗകര്യങ്ങൾ വർധിച്ചതോടെ ഈ രീതിയിലുള്ള നെല്ല് കുത്തൽ ഇന്നെവിടെയും കാണാനില്ല.പരമ്പരാഗത കാർഷിക ജീവിത രീതിയുടെ ഓർമപ്പെടുത്തലായി പടന്ന ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നടന്ന നെല്ല് കുത്തൽ മത്സരം.
വാർഡ് മെമ്പറും സിനിമാതാരവുമായ പി പി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ
വയോജന സംഗമത്തോടനുബന്ധിച്ചാണ് വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചത്.

ALSO READ; അറിവും കൗതുകവും ഒപ്പം സാംസ്‌കാരിക പരിപാടികളും..! ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കോഗ്നിടോപ്പിയ

അന്യം നിന്നു പോകുന്ന ചൂലു നിർമാണവും , ഓലമെടയലുമെല്ലാം സംഗമത്തിലെ വേറിട്ട അനുഭവമായി. വയോജനങ്ങൾ മനോഹരമായ ഒപ്പനയും അവതരിപ്പിച്ചു.തിരുവാതിര കുടുംബശ്രീ പ്രവർത്തകരുടെയും മനീഷ തിയറ്റേഴ്സ് – കൈരളി ഗ്രന്ഥാലയം വനിത വേദിയുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News