ടോയ്‌ലെറ്റില്‍ പ്രസവിച്ച ഉടനെ പിഞ്ചുകുഞ്ഞിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞ് കൊന്നു

പ്രസവിച്ച ഉടന്‍ തന്നെ പിഞ്ചുകുഞ്ഞിനെ അമ്മ വലിച്ചെറിഞ്ഞ് കൊന്നു. പശ്ചിമ ബംഗാളിൽ കസബ മേഖലയിലാണ് സംഭവം. ടോയ്‌ലെറ്റില്‍ പ്രസവിച്ച കുഞ്ഞിനെ അമ്മ ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജനല്‍ ചില്ല് തകര്‍ത്താണ് കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്.

കൊല്‍ക്കത്തയിലെ കസബ മേഖലയിലാണ് സംഭവം. ടോയ്‌ലെറ്റില്‍ പോയ യുവതി പ്രസവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ആശയക്കുഴപ്പത്തിലായ താന്‍ കുഞ്ഞിനെ ജനല്‍ വഴി പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അമ്മ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ജനല്‍ ചില്ല് തകര്‍ത്താണ് കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്.താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ആര്‍ത്തവചക്രത്തില്‍ മാറ്റം ഉണ്ടായിരുന്നില്ല താനും. നവംബറിലാണ് യുവതിയുടെ വിവാഹം നടന്നത്. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ ഭര്‍ത്താവ് മദ്യപാനിയാണ്. യുവതി ഗര്‍ഭിണിയാണ് എന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയും ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം കുട്ടി മരിച്ചതായി പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News