സ്ത്രീകളോട് അപമര്യാദയായി പെരുമാറി; പൊലീസുകാരൻ അറസ്റ്റിൽ

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീതിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് അപമര്യാദയായി പെരുമാറിയത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. രാമമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

also read :ജോ ബൈഡനെ തോൽപ്പിക്കാൻ നീക്കങ്ങൾ; ഡൊണാൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തി

അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.  സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച പ്രതിയെ  രാമമം​ഗലം പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. പ്രതി വെള്ളച്ചാട്ടം കാണാനെത്തിയ മറ്റു സ്ത്രീകളോടും മോശമായി പെരുമാറിയിരുന്നു. ഇത് പരാതി കൊടുത്ത സ്ത്രീകൾ കണ്ടിരുന്നു. പിന്നീടാണ് ഇവർക്കു നേരെയും മോശം പെരുമാറ്റമുണ്ടായത്. ഇതോടെയാണ് ഇവർ പ്രതികരിച്ചത്. രാത്രി തന്നെ  പ്രതിയെ  വൈദ്യ പരിശോധനക്ക് ഹാജരാക്കി.

also read :ജെയ്ക് സി തോമസ് ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News