വീട്ടിൽ ശൗചാലയമില്ല; പ്രാഥമിക കർത്തവ്യങ്ങൾക്കായി പുറത്തിറങ്ങിയ സ്ത്രീകൾ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു

വീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ പ്രാഥമിക കർത്തവ്യങ്ങൾക്കായി പുറത്തിറങ്ങിയ സ്ത്രീകൾ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. കൽക്കരി കമ്പനിയായ ഭാരത് കോക്കിങ് കോൾ ലിമിറ്റഡിന്‍റെ കോളിയറി ഏരിയയിൽ ഉണ്ടായ മണ്ണിടിച്ചിലാണ് ഇവരുടെ മരണത്തിന് ഇടയാക്കിയത്. പർല ദേവി, മൻവാ ദേവി,താണ്ടി ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്.

also read :അലൻസിയറുടെ പരാമർശം പബ്ലിസിറ്റി സ്റ്റണ്ട്; എതിർപ്പുണ്ടെങ്കിൽ പോകരുതായിരുന്നു; ധ്യാൻ ശ്രീനിവാസൻ

വീട്ടിൽ ശൗചാലയമില്ലാത്തതിനാൽ പ്രാഥമിക കർതവ്യങ്ങൾ നിർവഹിക്കാൻ പുറത്തിറങ്ങിയതായിരുന്നു ഇവർ. നടക്കുന്നതിനിടെ കോളിയർ ഏരിയയിൽ വെച്ച് മണ്ണിടിയുകയും മുപ്പതടിയോളം താഴ്ചയുള്ള കുഴിയിലേക്ക് ഇവരിലൊരാൾ വീഴുകയായിരുന്നു. ഈ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് സ്ത്രീകളും അപകടത്തിൽപ്പെട്ടു മരണപ്പെട്ടു. മണ്ണിടിച്ചിലിന്‍റെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ സ്ത്രീകലെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുഴിയിൽ മണ്ണ് വന്ന് നിറയുകയായിരുന്നു.

രക്ഷയഭ്യർത്ഥിച്ച് ബി.സി.സി.എല്ലിന്‍റെ റസ്ക്യൂ വിഭാഗത്തെ ക്ഷണിച്ചിരുന്നെങ്കിലും അവർ സ്ഥലത്തെത്താൻ മണിക്കൂറുകളോളം വൈകിയതായി പ്രദേശവാസികൾ ആരോപിച്ചു. സ്ത്രീകളുടെ മരണത്തിന് കാരണം സുരക്ഷ സംഘത്തിന്‍റെ അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിച്ചു.

also read :പങ്കാളി മറ്റൊരു പെൺകുട്ടിയെ കണ്ടുപിടിച്ചു; ഇപ്പോള്‍ സഹോദര ബന്ധം മാത്രം: നടി കനി കുസൃതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News