വിചിത്രമായി യുവതിയുടെ ഉറക്കം, ട്രെൻഡിങ് ആയി ശവപ്പെട്ടി; വീഡിയോ

വ്യത്യസ്തമായ ശീലങ്ങൾ ഉള്ളവരാണ് മനുഷ്യർ. നമ്മുടെ ചില ശീലങ്ങൾ മറ്റു ചിലർക്ക് വിചത്രമായും തോന്നാം. ഇപ്പോഴിതാ അത്തരത്തിൽ വിചിത്രമായ ഒരു ശീലത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു യുവതി. ദിവസവും ശവപ്പെട്ടിയിൽ കിടന്നുറങ്ങാനാണ് ഇവർക്ക് താൽപര്യം. ഇതിനെ അതിവിചിത്രം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. ലിസ് അല്ലെങ്കിൽ സാഡ് സ്‌പൈസ് എന്ന് ടിക്ടോക്കിൽ അറിയപ്പെടുന്ന യുവതിയാണ് ഉറങ്ങുന്നതിനായി ശവപ്പെട്ടി തെരഞ്ഞെടുത്തിരിക്കുന്നത്. ടിക്ടോക് വീഡിയോയിലൂടെ യുവതി തന്നെയാണ് തന്റെ വിചിത്രമായ ശീലത്തെക്കുറിച്ച് പങ്കുവെച്ചത്.

ALSO READ: ‘അമിതവേഗം വിജയത്തിലേക്കുള്ള വഴിയല്ല’; മുന്നറിയിപ്പുമായി കേരള പൊലീസ്

കിടപ്പുമുറിയിൽ തന്നെയാണ് ശവപ്പെട്ടി സജ്ജീകരിച്ചിരിക്കുന്നത്. തനിക്ക് ഈ ശവപ്പെട്ടി വളരെ കംഫർട്ടബിൾ ആണെന്നും അതിൽ കിടന്നുറങ്ങാൻ താൻ ഏറെ ഇഷ്ടപെടുന്നെന്നും ലിസ് പറയുന്നു. ആറടി എട്ട് ഇഞ്ചാണ് ഇതിന്റെ നീളം. അത് മോശം ഡേറ്റ് അനുഭവങ്ങൾ ഉൾപ്പടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചിരിക്കാനും ആശ്വാസം നൽകാനും സഹായിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. ശവപ്പെട്ടിയിൽ കിടന്നുറങ്ങാനായി പോകുന്നതിന്റെ വീഡിയോയും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ടിക്ടോക്കിലെ കമന്റിൽ വാംപയർ ഗേൾ എന്നാണ് ചിലർ വിശേഷിപ്പിച്ചിരിക്കുന്നത്. സംഗതി കൊള്ളാമെന്നും ഇതെങ്ങനെ സാധിക്കുന്നെന്നും ചിലർ ചോദിക്കുന്നു.

ALSO READ: ബിജെപി മുഖ്യന്റെ ‘അക്ബര്‍’ പരാമര്‍ശം; കോണ്‍ഗ്രസ് – ബിജെപി നേതാക്കളുടെ വാക്ക് പോര്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News