വനിതാ ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ ഹെയ്തിക്കെതിരെ നിറംമങ്ങിയ ജയവുമായി ഇംഗ്ലണ്ട്. ഏകപക്ഷീയമായ ഒരു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
Also Read: വാട്‌സാപ്പിനും ഇൻസ്റ്റാഗ്രാമിനും പിന്നാലെ ടെലഗ്രാമിലും ഇനി സ്റ്റോറി പോസ്റ്റ് ചെയ്യാം
വനിത ലോകകപ്പിന്റെ കന്നി മത്സരത്തില്‍ ഹേയ്ത്തിക്കെതിരെ ഇംഗ്ലീഷ് ടീം ഗോളുകളുടെ പെരുമഴ തീര്‍ക്കും എന്ന് കരുതിയ ആരാധകര്‍ ഒടുവില്‍ നിരാശകരായി. ലോക റാങ്കിങ്ങില്‍ ഏറെ പിറകിലുള്ള ഹെയ്തിയുടെ മുന്നില്‍ പതരുന്ന കാഴ്ചക്കാണ് ഫുട്‌ബോള്‍ ആരാധകര് സാക്ഷിയായത്. 29 ആം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ജോര്‍ജിയ സ്റ്റാന്‍ഡ് നല്‍കിയ ഗോള്‍ ആയിരുന്നു ഇംഗ്ലണ്ടിനെ വിജയപാതയില്‍ എത്തിച്ചത്.
Also Read: ദമാമിലെ ഇന്ത്യൻ സാംസ്കാരികോത്സവമായ വിന്റർ ഇന്ത്യാ ഫെസ്റ്റ് സ്വാഗത സംഘം രൂപീകരിച്ചു
ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ആദ്യം കിക്കെടുത്തപ്പോള്‍ ഗോളി തടഞ്ഞെങ്കിലും, വാറിലൂടെ വീണ്ടും എടുത്തപ്പോഴാണ് ഗോള്‍ ആയത്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിനും ഇംഗ്ലണ്ട് ടീം മുന്നിട്ടപ്പോള്‍, ഗോളുകളുടെ എണ്ണത്തില്‍ പിശുക്ക് വരുത്തിയത് മത്സരത്തില്‍ കല്ലുകടിയായി. വിജയത്തോടെ ഗ്രൂപ്പ് ഡി യില്‍ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് എത്തി. നിലവില്‍ ഡെന്മാര്‍ക്കാണ് ഒന്നാമത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here