സ്ത്രീകളെ വിലക്കിയത് ‘ആഭ്യന്തര കാര്യം’, ഇടപെടേണ്ടെന്ന് യു.എന്നിനോട് താലിബാൻ

യു.എൻ സ്ഥാപനങ്ങളിലും എൻ.ജി.ഓകളിലും അഫ്ഘാൻ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിയ നടപടിയെ ന്യായീകരിച്ച് താലിബാൻ. വിലക്ക് തങ്ങളുടെ ‘ആഭ്യന്തര കാര്യ’മാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും താലിബാൻ അറിയിച്ചു.

നേരത്തെ അഫ്ഘാൻ സ്ത്രീകളെ യു.എൻ സ്ഥാപനങ്ങളിലും എൻ.ജി.ഓകളിലും ജോലി ചെയ്യുന്നതിൽനിന്ന് താലിബാൻ വിലക്കിയിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ച് യു.എൻ സെക്യൂരിറ്റി കൗൺസിൽ കൂടിച്ചേർന്ന് പ്രമേയവും പാസാക്കിയിരുന്നു. പ്രമേയത്തിൽ താലിബാന്റെ വിലക്കിനെ മനുഷ്യത്വമില്ലാത്ത സമീപനമെന്നും മനുഷ്യാവകാശ ലംഘനമെന്നുമാണ് കൗൺസിൽ വിശേഷിപ്പിച്ചത്. ഇതിന് മറുപടിയായി താലിബാൻ പത്രക്കുറിപ്പിലൂടെ തങ്ങളുടെ നയം വ്യക്തമാക്കി. വിലക്ക് ആഭ്യന്തര കാര്യമാണെന്നും അഫ്ഘാൻ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തങ്ങൾ പ്രാപ്തരാണെന്നും തങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നുമാണ് താലിബാൻ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

ജോലിസ്ഥലങ്ങളിൽ നിന്ന് മാത്രമല്ല താലിബാൻ സ്ത്രീകളെ വിലക്കിയിട്ടുള്ളത്. നേരത്തെ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും താലിബാൻ അഫ്ഘാൻ സ്ത്രീകളെയും പെൺകുട്ടികളെയും വിലക്കിയിരുന്നു. പൊതുസ്ഥലങ്ങളിൽ പുരുഷന്മാരോടൊത്ത് ഒന്നിച്ചിരിക്കാനും അഫ്ഘാൻ സ്ത്രീകൾക്ക് നിലവിൽ വിലക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News