സ്വകാര്യഭാഗം വികൃതമാക്കി, കണ്ണ് കുത്തിപ്പൊട്ടിച്ചു, നാവ് മുറിച്ചെടുത്തു; ഞെട്ടിക്കുന്ന കൊലപാതകം

ഭൂമി തര്‍ക്കത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. 45 വയസ്സുകാരി സുലേഖ ദേവി എന്ന യുവതിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബിഹാറില്‍ ആണ് സംഭവം.

വികൃതമാക്കിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്ത് പരുക്കുണ്ട്. നാവ് മുറിച്ച നിലയിലാണ്. കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതായും പൊലീസ് പറയുന്നു.

also read; കുട്ടികളുണ്ടാവാനുള്ള ഉപദേശം അതിരു കടന്നു , അയൽവാസികളെ ചുറ്റിക കൊണ്ടടിച്ച് കൊന്നു

ഖഗാരിയ ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പാടത്ത് പണിയെടുക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം യുവതിയെ ആക്രമിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം അക്രമിസംഘം കത്തി ഉപയോഗിച്ച് യുവതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു. തുടര്‍ന്ന് നാവ് മുറിച്ചെടുത്തതായും സ്വകാര്യഭാഗം വികൃതമാക്കിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.

യുവതി തത്ക്ഷണം തന്നെ മരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അയല്‍വാസികളായ അഞ്ചുപേരാണ് യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ എന്ന് സുലേഖ ദേവിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

also read; പൊന്നും വിലയിൽ തക്കാളി , പ്രത്യേക കാവലൊരുക്കി കച്ചവടക്കാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News