സിനിമാസെറ്റുകളിൽ വനിതാ കമ്മിഷൻ പരിശോധന നടത്തുമെന്ന് പി സതീദേവി

P SATHEEDEVI

സിനിമാസെറ്റുകളിൽ വനിതാ കമ്മിഷൻ പരിശോധന നടത്തുമെന്ന്  വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല എന്നും ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.

ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി കെ.ജി.ഐ.എം.ഒ.എ

പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിലുള്ള വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാബല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും പി സതീദേവി പറഞ്ഞു.

ALSO READ: ഇന്ത്യയുടെ ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കുക ലക്ഷ്യം: ധനമന്ത്രിമാരുടെ കോൺക്ലേവ് 12ന് നടക്കും

കൊല്ലത്ത് അമ്മക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ പൊലിസിനോട് റിപോർട്ട് തേടുമെന്നും ഈ സംഭവം വനിത കമ്മീഷൻ അന്വേഷിക്കുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News