വനിതാ കമ്മീഷന്‍ തൃശൂര്‍ ജില്ലാ അദാലത്തില്‍ 22 പരാതികള്‍ പരിഹരിച്ചു

women Commission Adalath

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച തൃശൂര്‍ ജില്ലാ അദാലത്തില്‍ 22 പരാതികള്‍ പരിഹരിച്ചു. ആകെ പരിഗണനയ്ക്ക് വന്ന 64 പരാതികളില്‍ എട്ട് എണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. ബാക്കി പരാതികള്‍ അടുത്തമാസം നടക്കുന്ന അദാലത്തിലേക്ക് മാറ്റിവച്ചു.

Also Read: മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ്; ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കേരള വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ നടന്ന അദാലത്തില്‍ അഭിഭാഷകരായ സജിതാ അജിത്, സുനിത, എ.കെ. വിനോദ്, കൗണ്‍സിലര്‍ മാലാ രമണന്‍ എന്നിവരും പരാതികള്‍ പരിശോധിച്ചു. വനിതാ കമ്മീഷന്റെ കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകള്‍ മുഖേനെയും പരാതി നല്‍കാനാവുമെന്ന് വി.ആര്‍. മഹിളാമണി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News