നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു

kasaragod suicide attempt

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ടു തേടിയിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. വലിതാ കമ്മീഷൻ അംഗം കുഞ്ഞായിഷ ഇന്ന് ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു. അതേ സമയം, അമ്മയുടെ പരാതിയിൽ ഹോസ്റ്റല്‍ വാർഡനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

മകളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പരാതി നൽകിയതിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥി ചൈതന്യയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി അപകട നില തരണം ചെയ്തിട്ടില്ല. വെന്‍റിലേറ്ററിന്റെ സഹായത്താലാണ് നിലവില്‍ ജീവന്‍ നിലനിര്‍ത്തുന്നത്.

also read; കാഞ്ഞങ്ങാട് നഴ്സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; വാർഡനെതിരെ പ്രതിഷേധവുമായി സഹപാഠികൾ

മൂന്ന് ദിവസം മുമ്പാണ് മൂന്നാം വർഷ ജനറൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ശ്രമം നടത്തിയത്. ഹോസ്റ്റൽ വാർഡൻ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സഹപാഠികൾ അടക്കമുള്ള വിദ്യാർത്ഥികളുടെ ആരോപണം. ഇന്നലെ കാഞ്ഞങ്ങാട് ഡിവൈഎസ്പി വിളിച്ച ചര്‍ച്ചയില്‍ സഹപാഠികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് എട്ട് വിദ്യാര്‍ത്ഥികള്‍ ചൈതന്യയെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കും. വിദ്യാർത്ഥികളുടെ ആവശ്യം അനുസരിച്ച് ഹോസ്റ്റൽ വാർഡനെ മാറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News