ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട്: രണ്ടാം വനിതാ ടി20 ഇന്റർനാഷണൽ

ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി.
ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പരയിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും ഇംഗ്ലണ്ട്‌ വിജയം കരസ്ഥമാക്കി. ഷാർലറ്റ്‌ ഡീനായിരുന്നു കളിയിലെ താരം. 16 റണ്ണിന്‌ നാല്‌ ഓവറിൽ രണ്ട്‌ വിക്കറ്റാണ് ഷാർലറ്റ് നേടിയത്.

ALSO READ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

ചെറിയ സ്‌കോറിന്‌ ഇന്ത്യയെ പുറത്താക്കി നാല്‌ വിക്കറ്റിനാണ്‌ ജയം. സ്‌കോർ: ഇന്ത്യ 80 (16.2), ഇംഗ്ലണ്ട്‌ 82/6 (11.2).
ഇന്ത്യൻനിരയിൽ 30 റൺസ് നേടിയ ജെമീമ റോഡ്രിഗസും 10 റൺസ് നേടിയ സ്‌മൃതി മന്ദാനയും മാത്രമാണ്‌ സ്‌കോർ ഇരട്ട അക്കം കടത്തിയത്‌. ഇന്നാണ് അവസാന മത്സരം നടക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം വനിതാ ടി20 ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News