വനിതാ പ്രീമിയർ ക്രിക്കറ്റ്‌ ലീഗ്‌; രണ്ടാംപതിപ്പ്‌ ഇന്നുമുതൽ

വനിതകളുടെ ക്രിക്കറ്റ് ഉത്സവം. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ വനിതാ പ്രീമിയർ ലീഗിന്‌ ഇന്ന്‌ തുടക്കം. ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസും തമ്മിലായിരിക്കും രണ്ടാംസീസണിലെ ആദ്യകളി. രാത്രി 7.30നാണ് മത്സരം നടക്കുക.

ALSO READ: അപകീര്‍ത്തി പരാമര്‍ശ കേസ്; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി

മറ്റു ടീമുകൾ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗളൂർ, യുപി വാരിയേഴ്‌സ്‌, ഗുജറാത്ത്‌ ജയന്റ്‌സ്‌ എന്നിവയാണ്‌. ക്രിക്കറ്റ് തത്സമയം സ്‌പോർട്‌സ്‌ 18 ചാനലിലും ജിയോ സിനിമ ആപ്പിലും കാണാം. രണ്ട്‌ വേദികളിലായി 22 കളികളുണ്ട്‌. മത്സരം നടക്കുന്ന വേദികൾ ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയവും ഡൽഹി അരുൺ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയവുമാണ്‌. രണ്ടുതവണ ടീമുകൾ പരസ്‌പരം ഹോം ആൻഡ്‌ എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടും. കൂടുതൽ പോയിന്റ്‌ നേടുന്ന ടീം നേരിട്ട്‌ ഫൈനലിലേക്കാണ്. എലിമിനേറ്റർ കളിച്ച്‌ രണ്ടും മൂന്നും സ്ഥാനക്കാർക്ക്‌ ഫൈനലിലെത്താം. 90 കളിക്കാരാണ് അഞ്ച്‌ ടീമിലായിട്ടുള്ളത്. അതിൽ തന്നെ 30 പേര് വിദേശതാരങ്ങളുമാണ്. ഒരു ടീമിലെ 18 പേരിൽ ആറുപേർ വിദേശികളാണ്‌. മലയാളികൾ മൂന്നുപേരാണ്‌. വയനാട്ടുകാരായ മിന്നുമണി (ഡൽഹി ക്യാപിറ്റൽസ്‌) എസ്‌ സജന (മുംബൈ ഇന്ത്യൻസ്‌) ആശ ശോഭന (ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്) എന്നിവരാണ് മലയാളി താരങ്ങൾ. സജ്ജനായ്ക്കല്ലാതെ മറ്റു രണ്ടുപേർക്കും ഇത് രണ്ടാം അവസരമാണ്‌.

ALSO READ: സൗജന്യ കെ-മാറ്റ് ടെസ്റ്റ് സീരീസ് പരിശീലനം

മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത്‌ ഇന്ത്യൻ ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറാണ്‌. റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിന്റെ ചുമതല ദേശീയ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയ്‌ക്കാണ്‌. മറ്റു മൂന്ന്‌ ടീമുകൾക്കും ഓസ്‌ട്രേലിയൻ താരങ്ങളാണ്‌ നായികമാർ. ഡൽഹിയെ മെഗ്‌ ലാന്നിങും ഗുജറാത്ത്‌ ജയന്റ്‌സിനെ ബെത്ത്‌ മൂണിയും യുപി വാരിയേഴ്‌സിനെ അലിസ ഹീലിയും നയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News