വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവരണം നടപ്പാകില്ല

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി വനിത സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബില്ല് അവതരിപ്പിച്ചത് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘവാളാണ്. വ്യാഴാഴ്ച ബില്ലിന്‍മേല്‍ രാജ്യസഭയില്‍ ചര്‍ച്ച നടക്കും.

ബുധനാഴ്ച ബില്‍ ലോക്‌സഭ പാസാക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാകില്ല. മണ്ഡല പുനനിര്‍ണയത്തിന് ശേഷവും നിലവിലെ സഭകളുടെ കാലവധി തീര്‍ന്നതിന് ശേഷവും മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണമുണ്ടാകും.

Also Read : മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; അലന്‍സിയറിനെതിരെ സ്വമേധയാ കേസെടുത്ത് വനിത കമ്മീഷന്‍

അതേസമയം മുന്‍കൂട്ടി അറിയിക്കാതെ ബില്ല് കൊണ്ടുവന്നതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2014 ല്‍ പാസാക്കിയ പഴയ ബില്‍ നിലവിലുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. രാജ്യസഭയില്‍ പാസാക്കിയ പഴയ ബില്‍ നിലവിലുണ്ടെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, 2014ല്‍ ആ ബില്‍ അസാധുവായെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

Also Read : കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ: ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രം വഷളാവുന്നു

ബില്‍ കൊണ്ടുവന്നത് മുന്‍കൂട്ടി അറിയിക്കാതെയാണ്. അപ്രതീക്ഷിതമായാണ് ബില്‍ കൊണ്ടുവന്നത്. ബില്‍ പഠിക്കാനോ നോക്കാനോ സമയം കിട്ടിയില്ലെന്നും അംഗങ്ങള്‍ക്ക് ബില്ലിന്റെ പകര്‍പ്പ് നല്‍കിയില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. 128-ാം ഭരണഘടന ഭേദഗതിയായാണ് ബില്‍ അവതരിപ്പിച്ചത്. വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News