ദക്ഷിണാഫ്രിക്കന്‍ പെണ്‍പുലികള്‍ ലോകകപ്പുയര്‍ത്തുമോ, അതോ കിവികള്‍ കൊത്തിപ്പറക്കുമോ, പുരുഷടീമുകള്‍ക്ക്‌ കഴിയാത്ത ആ സ്വപ്‌നം നേടുമോ? എല്ലാം ഇന്നറിയാം

womens-world-cup

കഴിഞ്ഞ തവണ കൈവിട്ട ലോകകപ്പ്‌ സ്വന്തമാക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ സ്വപ്‌നം ഇപ്രാവശ്യം സാക്ഷാത്‌കരിക്കപ്പെടുമോയെന്ന്‌ മണിക്കൂറുകള്‍ക്കകം അറിയാം. ഏറെ കാലത്തിന്‌ ശേഷം ഫൈനലിലെത്തിയ ന്യൂസിലാന്‍ഡും തികഞ്ഞ വിജയപ്രതീക്ഷയിലാണ്‌. ഇന്ത്യന്‍ സമയം 7.30ന്‌ ദുബൈയിലാണ്‌ കലാശപ്പോര്‌.

Also Read: ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്സണലിന് ബോൺമൗത്തിന്റെ വക ‘ഇരട്ട’ പ്രഹരം

നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയൊണ്‌ സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്‌. വെസ്റ്റ്‌ ഇന്‍ഡീസായിരുന്നു ന്യൂസിലാന്‍ഡിന്റെ എതിരാളികള്‍. സെമി ഫൈനലില്‍ നേരിയ വിജയമാണ്‌ കിവികള്‍ നേടിയത്‌ എന്നത്‌ ദക്ഷിണാഫ്രിക്കയുടെ മേല്‍ക്കൈ സൂചിപ്പിക്കുന്നുണ്ട്‌. 14 വര്‍ഷത്തിനിടെ ആദ്യമായാണ്‌ ന്യൂസിലാന്‍ഡ്‌ ഫൈനലിലെത്തിയത്‌.

2009ലും 2010ലും കിവികള്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടും പരാജയപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്ക്‌ പുറമെ ഇംഗ്ലണ്ടും വെസ്റ്റ്‌ ഇന്‍ഡീസും മാത്രമാണ്‌ വനിതാ ലോകകപ്പ്‌ നേടിയിട്ടുള്ളത്‌. ന്യൂസിലാന്‍ഡ്‌, ദക്ഷിണാഫ്രിക്കന്‍ പുരുഷ, വനിതാ ടീമുകള്‍ ഇതുവരെ ടി20, ഏകദിന ലോകകപ്പ്‌ നേടിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News