വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ; ജയം ആറ് വിക്കറ്റിന്

indian-women-t20-team

വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ. ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്. ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മലയാളി താരം സജീവന്‍ സജനയാണ് ഇന്ത്യയുടെ വിജയറണ്‍ നേടിയത്.

Also Read: ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച് മലയാളിതാരം സജന സജീവൻ, ഇന്ത്യക്കെതിരെ തുടക്കം പതറി പാകിസ്ഥാൻ

106 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യന്‍ വനിതകള്‍ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ഷഫാലി വര്‍മ (35 ബോളില്‍ 32), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (24 ബോളില്‍ 29), ജെമീന റോഡ്രിഗസ് (28 ബോളില്‍ 23) എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. ഹര്‍മന്‍പ്രീത് പരിക്കേറ്റാണ് പുറത്തായത്.

ഇന്ത്യന്‍ ബോളര്‍ അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. പാക് ബാറ്റിംഗ് നിരയില്‍ 28 റണ്‍സെടുത്ത നിദ ദാര്‍ ആണ് ടോപ് സ്‌കോറര്‍. ബോളിങ് നിരയില്‍ ഫാത്തിമ സന രണ്ട് വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News