ദുബായ്: ടൂർണമെന്റിലെ ഏറ്റവും കീരീടസാധ്യതയുള്ള ടീമായി പ്രവചിച്ചിരുന്ന ഇന്ത്യക്ക് ആദ്യ മത്സരത്തിലേറ്റ അപ്രതീക്ഷിത തോൽവിയുടെ ക്ഷീണം മാറ്റാൻ ഇന്ന് മികച്ച ജയം അത്യാവശമാണ്. ഗ്രൂപ്പ് എയിൽ പാകിസ്ഥാനെതിരെ ഇന്ന് മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് കളി ജയിച്ചാലെ സെമി സാധ്യതകൾ നിലനിർത്താൻ സാധ്യമാകൂ. ന്യൂസീലാൻഡിനെതിരെ 58 റൺസിന്റെ കൂറ്റൻ തോൽവി ഇന്ത്യയുടെ റൺ റേറ്റിനെയും ബാധിച്ചിട്ടുണ്ട്. -2.90 എന്ന റൺ നിരക്കിൽ ഗ്രൂപ്പിൽ ഏറ്റവും അവസാനസ്ഥാനത്താണ് ഇന്ത്യ. ഓരോ മത്സരം വീതം ജയിച്ച ന്യൂസീലാൻഡ്, ഓസ്ട്രേലിയ, പാകിസ്ഥാൻ എന്നീ ടീമുകളാണ് ആദ്യ 3 സ്ഥാനങ്ങളിൽ.
Also Read: സൂപ്പർ ലീഗ് കേരളയിൽ അപരാജിത കുതിപ്പ് തുടർന്ന് കണ്ണൂർ വാരിയേഴ്‌സ്
ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ശ്രീലങ്കയെ ബോളിങ് കരുത്തിൽ ആധികാരികമായി തോൽപ്പിക്കുകയായിരുന്നു. ഇന്ത്യ കിവികൾക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 19 ഓവറിൽ 102 റൺസിന് ഇന്ത്യൻ ബാറ്റർമാരെല്ലാം കൂടാരം കയറി. ബാറ്റിങ് ഓർഡറിൽ നടത്തിയ പരീക്ഷണം ഇന്ത്യക്ക് തിരിച്ചടിയാകുകയായിരുന്നു. 3 പേസർമാരുമായി കളിക്കാനിറങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. ഇതെല്ലാം പരിഹരിച്ച് മികച്ച മാർജിനിൽ വിജയം നേടി സെമി സാധ്യത നിലനിർത്താനാണ് ഇന്ന് പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ശ്രമിക്കുക.
Also Read: കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഇറാനി കപ്പ് മുംബൈക്ക്
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമി യോഗ്യത ലഭിക്കുക. പാകിസ്ഥാനെ കൂടാതെ ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നീ ടീമുകളെയും ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് ഇനി നേരിടാനുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here