സ്വകാര്യ ബസിൽ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണ് അപകടം. വീഴ്ചയിൽ യാത്രക്കാരിയുടെ താടിയെല്ലിന് പൊട്ടലേറ്റു. കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം. ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുന്ന മധ്യവയസ്കയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
പാലോട് സ്വദേശി 52 കാരിയായ ഷൈലജക്കാണ് പരിക്കേറ്റത്. ബസിന്‍റെ പിൻവശത്തെ ഡോറിൽ നിന്നാണ് വളവ് കഴിഞ്ഞപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചു വീണത്. ബസിന്റെ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു.
also read; കളര്‍കോട് വാഹനാപകടം; ആല്‍ബിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, സംസ്‌കാരം തിങ്കളാഴ്ച
പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപ(തിയിലേക്ക് കൊണ്ടു പോയി. മറ്റൊരു ബസിന് പകരം ഒരു ദിവസത്തേക്ക് താൽകാലികമായി ഓടാൻ വന്ന ബസിലാണ് അപകടം സംഭവിച്ചത്. കല്ലറ – പാലോട് റൂട്ട് മരുതമൺ ജംഗ്ഷനിൽ മറൊരു സ്ത്രീ ഇറങ്ങിയിരുന്നു. അവർ അവിടെ നിന്നും എഴുന്നേറ്റപ്പോൾ ഷൈലജ ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരിക്കാൻ ചെന്നു. ആ സമയത്ത് ബസ് വളവ് തിരിഞ്ഞപ്പോൾ ബാലൻസ് തെറ്റിയാണ് ഇവർ റോഡിലേക്ക് വീണത്. ബസിന് ഓട്ടോമാറ്റിക്ക് ഡോർ ആണ്. ഡ്രൈവറായിരുന്നു ഡോർ നിയന്ത്രിച്ചിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here