തൃശൂരിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം, 7 പേർക്ക് പരിക്ക്

തൃശൂരിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അപകടം. അപകടത്തിൽ 5 പേർ മരിച്ചു, 7 പേർക്ക് പരിക്ക്. നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ 2കുട്ടികളുണ്ടെന്നാണ് വിവരം. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. തൃശൂർ നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്.

Also read: തിരുവനന്തപുരത്ത് പിറന്നാള്‍ പാര്‍ട്ടിയില്‍ ഒത്തുകൂടി ഗുണ്ടകള്‍; പൊലീസുമായി ഏറ്റുമുട്ടല്‍, 12 പേര്‍ അറസ്റ്റില്‍

പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറിയായിരുന്നു അപകടം. പുലർച്ചെ 4 മണിക്കാണ് അപകടം ഉണ്ടായത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് അപകടത്തിന് കാരണമായത് . സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു.

Also read: വിദ്യാർഥികൾക്ക് ലഹരി മരുന്ന് എത്തിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് നേതാവ് പൊലീസ് പിടിയിൽ- സംഘത്തിൽ നിന്നും കണ്ടെത്തിയത് 81 ഗ്രാം എംഡിഎംഎ

ബാരിക്കേഡ് കടന്നുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration