ട്രെയിനിലെ എസി കോച്ചിൽ ഒരു യാത്ര..ആഹാ എന്താ രസം അല്ലെ! ട്രെയിൻ യാത്രകൾ പൊതുവേ ഏവർക്കും പ്രിയങ്കരമാണെങ്കിലും എസി കോച്ചിലുള്ള യാത്ര ചിലർക്ക് വൈബാണ്. കോച്ചിനുള്ളിലെ വൃത്തിയാണ് എസി കോച്ച് ഇഷ്ടപ്പെടാൻ പലർക്കും കാരണം, ഒരുവിധം വൃത്തിയുള്ള ശുചിമുറികൾ ലഭിക്കും എന്നത് മറ്റൊരു കാര്യം. എസി കോച്ചിലെ മറ്റൊരു പ്രത്യേകത തലയണ, പുതപ്പ്, ബെഡ്ഷീറ്റ്. ‘ഇതൊക്കെ കഴുകുമോ?’ എന്ന ചോദ്യം എസി കോച്ചിൽ ആദ്യമായി കയറുന്ന ആരും ഒന്ന് ചോദിച്ച് പോകും. ‘ഓരോ ഉപയോഗ ശേഷവും ഇതെല്ലാം കഴുകും” എന്ന് ചിലർ മറുപടിയായി തട്ടി വിടാറുമുണ്ട്.
എന്നാൽ അങ്ങനെ അല്ല! എസി കോച്ചിൽ യാത്രക്കാർക്ക് വേണ്ടി നൽകുന്ന
പുതപ്പ് മാസത്തിൽ ഒരിക്കലേ കഴുകൂ എന്നാണ് റെയിൽവേ ഇപ്പോൾ ചോദ്യത്തിനായുള്ള മറുപടിയായി നൽകിയിരിക്കുന്നത്. ചിലപ്പോഴൊക്കെ മാസത്തിൽ രണ്ട് തവണ ഇത് കഴുകുമെന്നും റെയിൽവേ വ്യക്തമാക്കുന്നു. വിവരാവകാശ നിയമ പ്രകാരം ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് ഇക്കാര്യങ്ങൾ റെയിൽവേ പറഞ്ഞത്.
ALSO READ; ഹൂസ്റ്റണിൽ ഹെലികോപ്റ്റർ റേഡിയോ ടവറിലിടിച്ച് അപകടം; 4 മരണം
റെയിൽവേ തൊഴിലാളികളോട് ഇക്കാര്യം തിരക്കിയെന്നും പുതപ്പ് മാസത്തിൽ ഒരിക്കലേ കഴുകുകയുള്ളൂവെന്ന മറുപടി അവരിൽ നിന്ന് ലഭിച്ചുവെന്നും
ഇത് പുതപ്പിൽ കറ പറ്റിയാലോ, നാറ്റം ഉണ്ടെങ്കിലോ മറ്റോ ആയിരിക്കുമെന്നുമാണ് അവർ പറയുന്നത്. പുതപ്പ് , തലയണ, ബെഡ്ഷീറ്റ് എന്നിവയ്ക്ക് അധിക ചാർജ് ഈടാക്കുമോ എന്ന ചോദ്യത്തിന് ഇതെല്ലാം ട്രെയിൻ ടിക്കറ്റ് ചാർജിൽ ഉൾപ്പെടും എന്നായിരുന്നു മറുപടി.
ഇന്ത്യൻ റെയിൽവേക്ക് രാജ്യത്ത് ആകെ 46 ഡിപ്പാർട്മെന്റൽ ലോണ്ട്രികളും 25
ബൂട്ട് ലോണ്ട്രികളുമാണ് ഉള്ളത്. വാഷിംഗ് മെഷീനുകൾ അടക്കം റെയിൽവേ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ജീവനക്കാരുടെ നിയമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here