മിസിസിപ്പിയിലെ 26 വയസുകാരിയായ ജെന്ന ടറ്റുവിന് കമ്പിളി കളിപ്പാട്ടങ്ങള്‍ നേടിക്കൊടുക്കുന്നത് പ്രതിവർഷം 80,000 ഡോളർ, അതായത് 66.65 ലക്ഷം രൂപ.
ജെന്നയുടെ അമ്മ സമയം കളയാനായി കമ്പിളിത്തുണികളില്‍ ചെറിയ കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുമായിരുന്നു. ഈ കൈവേല കണ്ടാണ് ജെന്നയും വളര്‍ന്നത്. 2021-ലെ ക്രിസ്മസിന് അവളുടെ 75-കാരിയായ അമ്മ ജാനറ്റ് ടാറ്റു അവൾക്ക് ഒരു ക്യാറ്റ് ജമ്പർ ക്രോച്ചെറ്റ് കിറ്റ് നൽകി. ഈ സമ്മാനത്തില്‍ നിന്നാണ് ജെന്ന ടാറ്റു കമ്പിളി കളിപ്പാട്ട നിർമാണത്തിലേക്ക് കടക്കാൻ പ്രചോദനമായതും തന്റെ വിജയ യാത്ര ആരംഭിക്കുന്നതും. ഇന്ന് ആഴ്ചയില്‍ ഏകദേശം 20 മണിക്കൂറുകള്‍ കൊണ്ട് അവള്‍ സൂര്യകാന്തിപ്പൂക്കളും മനുഷ്യ – മൃഗരൂപങ്ങളും നിര്‍മിക്കുന്നു.
also read: ദിവസവും തുണി കഴുകുന്നവരാണോ നിങ്ങള്‍? അലക്ക് കൂടിയാലും പ്രശ്‌നമാണ്, പണി വരുന്നതിങ്ങനെ !
കരകൗശലത്തിന്‍റെ സാധ്യതകൾ മനസ്സിലാക്കിയ 26 വയസ്സുകാരി തന്‍റെ അമ്മയുടെ ഒഴിവ് സമയ വിനോദത്തിന്‍റെ ബിസിനസ് സാധ്യതകള്‍ പ്രാവര്‍ത്തികമാക്കി. പതുക്കെ അവളുടെ കമ്പിളി കളിപ്പാട്ടങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുകയും 2022ൽ Etsy-യിൽ “Crochet by Genna” എന്ന തന്‍റെ സംരംഭം ജെന്ന ടറ്റു സ്ഥാപിക്കുകായും ചെയ്തു. ഒരു വർഷത്തിനുള്ളിൽ Etsy-ലെ വിൽപ്പനയിലൂടെ ജെന്നയ്ക്ക് ലഭിച്ചത് 80,000 ഡോളറായിരുന്നു (66 ലക്ഷം രൂപ). കളിപ്പാട്ടങ്ങള്‍ക്ക് വലിപ്പത്തിന് അനുസരിച്ചാണ് അവള്‍ വില നിശ്ചയിച്ചിരിക്കുന്നത്. 10 ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെയാണ് (800 രൂപ മുതൽ 8000 രൂപ വരെ) ഓരോ കളിപ്പാട്ടത്തിനും നിശ്ചയിച്ച വില.
also read: മണിപ്പൂരില്‍ വെടിവെയ്പ്പ്; 13 പേര്‍ കൊല്ലപ്പെട്ടു
ജാപ്പനീസ് കരകൗശലമായ ‘അമിഗുരുമി’യോടുള്ള ( amigurumi) തന്‍റെ താത്പര്യം ഇത്തരം കരകൗശലങ്ങള്‍ ഉണ്ടാക്കാന്‍ പ്രേരണയായെന്നും അവര്‍ പറയുന്നു. കൂടാതെ ഒരു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റ് കൂടിയാണ് ജെന്ന. ഇന്ന് ആഴ്ചയില്‍ 15 മുതൽ 20 മണിക്കൂർ വരെ തന്‍റെ കളിപ്പാട്ട ബിസിനസിനായി ചെലവഴിക്കുന്നു. ഇതിനകം ഏതാണ്ട് 400 അധികം കമ്പിളി കളിപ്പാട്ടങ്ങള്‍ അവള്‍ വിറ്റു കഴിഞ്ഞു. ആവശ്യക്കാര്‍ നല്‍കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ചുള്ള വലിപ്പത്തിലും ജെന്ന കമ്പിളി കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നു. ചിലര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍ ഉപയോഗിച്ച് ഇത്തരം കളിപ്പാട്ടങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും ജെന്ന പറയുന്നു.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here