ഇന്ത്യ റിപ്പബ്ലിക്കാണ്, ഇനി ‘ദര്‍ബാര്‍’ എന്ന വാക്ക് രാഷ്ട്രപതി ഭവനില്‍ വേണ്ട…

‘ദര്‍ബാര്‍’എന്ന വാക്കിന് ഇന്ത്യയില്‍ ഇപ്പോള്‍ പ്രസക്തി ഇല്ലെന്ന് രാഷ്ട്രപതി ഭവന്‍. ബ്രിട്ടീഷുകാരും ഇന്ത്യന്‍ രാജാക്കന്‍മാരും ഒത്തുചേര്‍ന്നിരുന്ന സ്ഥലത്തിന് പറയുന്ന പേരാണ് ‘ദര്‍ബാര്‍’. ഇന്ത്യ റിപ്പബ്ലിക്കായതോടെ ആ വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞെന്നും രാഷ്ട്രപതി ഭവനിലെ ഹാളുകളില്‍ ‘ദര്‍ബാര്‍’ എന്ന വാക്ക് ഇനി ഉപയോഗിക്കേണ്ടതില്ലെന്നും രാഷ്ട്രഭതി ഭവനിലെ സെക്രട്ടേറിയറ്റ് അറിയിച്ചു.

ALSO READ: കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെ; ദൗത്യസംഘം

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകള്‍ ഇതോടെ ഗണതന്ത്ര മണ്ഡപ്, അശോക മണ്ഡപ് എന്നീ പേരുകളിലാക്കി പുനര്‍നാമകരണം ചെയ്തു. ദേശീയ പുരസ്‌കാര സമര്‍പ്പണം ഉള്‍പ്പടെയുള്ള പ്രധാന ചടങ്ങുകള്‍ നടക്കുന്ന വേദിയാണ് ദര്‍ബാര്‍ ഹാള്‍. ഗണതന്ത്ര എന്ന വാക്ക് പുരാതനകാലം മുതല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വേരൂന്നിയതാണെന്നും ജനാധിപത്യം എന്നാണ് ആ വാക്കിന് അര്‍ഥമെന്നും ഇംഗ്ലീഷ് പദം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അശോക ഹാളിനെ അശോക മണ്ഡപം എന്നാക്കിയതെന്നും രാഷ്ട്രപതി ഭവന്‍ പിന്നീട് വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News