യുപില്‍ നിന്നും പുതിയ സംസ്ഥാനം; ഒന്നിപ്പിക്കുന്നത് ഈ ജില്ലകള്‍, വാഗ്ദാനം ഇങ്ങനെ

ബിഎസ്പി മേധാവി മായാവതി പ്രത്യേക സംസ്ഥാന വാഗ്ദാനമാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. യുപിയിലെ പടിഞ്ഞാറന്‍ ജില്ലകളെ ഒരുമിപ്പിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കുമെന്ന വാഗ്ദാനവുമായി ബിഎസ്പി നേതാവ് മായാവതി. ഒപ്പം കാലങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്ന പോലെ മീററ്റില്‍ അലഹാബാദ് ഹൈക്കോടതി ബഞ്ച് സജ്ജമാക്കുമെന്നും മായാവതി പറഞ്ഞു.

ALSO READ:  കോണ്‍ഗ്രസിന്റെ പിടിപ്പുകേടില്‍ താമര വിരിഞ്ഞ സൂറത്ത്; ആ സ്ഥാനാര്‍ത്ഥിയും ബിജെപിയിലേക്കെന്ന് സൂചന

മീററ്റ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബിജെപി, കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എന്നിവയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ മായാവതി, ഈ പാര്‍ട്ടികള്ക്ക് എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് കോട്ട ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ താല്‍പര്യമില്ലെന്നും ആരോപിച്ചു.

ALSO READ: ‘സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം’; ഷാഫി പറമ്പിലിന് കെ കെ ശൈലജ ടീച്ചറുടെ വക്കീല്‍ നോട്ടീസ്

തന്റെ സര്‍ക്കാര്‍ യുപി ഭരിച്ചിരുന്ന കാലത്ത് പാസാക്കിയ പുത്തന്‍ സംസ്ഥാനത്തിനായുള്ള പ്രമേയത്തെ കുറിച്ച് വീണ്ടും സൂചിപ്പിച്ച മായാവതി, തുടക്കകാലം മുതലേ തങ്ങളുടെ പാര്‍ട്ടി പടിഞ്ഞാറന്‍ പ്രദേശങ്ങളെ പ്രത്യേക സംസ്ഥാനമാക്കി ഈ പ്രദേശത്തെ വികസനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതായും സംസാരിച്ചു. അന്ന് ഈ പ്രമേയം കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചെങ്കിലും അവര്‍ നടപടി സ്വീകരിച്ചില്ലെന്നും മായാവതി ഓര്‍മിപ്പിച്ചു.

രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26നാണ് മീററ്റില്‍ വോട്ടെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News