പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐ ടി കമ്പനികൾക്ക് ഒരു വർഷം കൂടി വർക്ക് ഫ്രം ഹോം അനുവദിച്ച് കേന്ദ്രം. 2024 ഡിസംബർ 31 വരെ നീട്ടിയാണ് കേന്ദ്രാനുമതി. ഈ വർഷം ഡിസംബറിൽ തീരേണ്ട സമയപരിധിയാണ് നീട്ടി അടുത്ത വർഷം ഡിസംബർ വരെയാക്കിയത്. ഇതിനായി എസ്ഇസെഡ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.
ALSO READ: യു എസ്സിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു
സാധാരണഗതിയിൽ എസ്ഇസെഡ് മേഖലയിൽ വർക്ക് ഫ്രം ഹോം അനുവദിക്കാറില്ലെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് അനുവദിക്കുകയായിരുന്നു. ഏത് സമയത്തും കമ്പനികൾക്ക് വർക് ഫ്രം ഹോം രീതി അവലംബിക്കാം. 100% ജീവനക്കാർക്കും വർക്ക് ഫ്രം ഹോം ആവശ്യമെങ്കിൽ നൽകാമെന്ന തരത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
ALSO READ: ദില്ലി ടെക്നോളോജിക്കൽ സർവകലാശാല: പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here