ഗവൺമെന്റ് ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ഇളവ്; ഖത്തറിൽ വർക്ക് ഫ്രം ഹോം പ്രാബല്യത്തിൽ

qatar

ഗവൺമെന്റ് ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ഇളവ് നൽകുന്ന ഫ്‌ളക്‌സിബിൾ- വർക്ക് ഫ്രം ഹോം സൗകര്യങ്ങൾ ഖത്തറിൽ പ്രാബല്യത്തിൽ. ഗവൺമെന്റ് റിസോഴ്‌സ് പ്ലാനിങ് സിസ്റ്റമായ ‘മവാരിദ്’ വഴിയാണ് ഫ്ളെക്‌സിബിൾ ആൻഡ് റിമോർട്ട് വർക്ക് സിസ്റ്റം നടപ്പാക്കുന്നത്. സെപ്റ്റംബർ ആദ്യമാണ് മന്ത്രിസഭ ഈ സൗകര്യം പ്രഖ്യാപിച്ചത്.

കുടുംബ വിവരങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം 12 വയസിൽ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് മവാരിദ് സംവിധാനത്തിലൂടെ വർക്ക് ഫ്രം ഹോമിനായി അപേക്ഷിക്കാം. അവശ്യഘട്ടങ്ങളിൽ ജീവനക്കാർക്ക് രാവിലെ 6.30നും 8.30നുമിടയിൽ ജോലിയിൽ പ്രവേശിക്കാം. എന്നാൽ ഇവർ ഏഴ് മണിക്കൂർ ജോലി സമയം പൂർത്തിയാക്കണം.

ALSO READ: പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴയിട്ട് സൗദി ആരോഗ്യമന്ത്രാലയം

സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ പരമാവധി 30 ശതമാനം ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം അനുവദിക്കുക.ഒരു വർഷത്തിൽ ഏഴ് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനും 12 വയസിന് താഴെയുള്ള കുട്ടികളുള്ള മാതാപിതാക്കൾക്ക് വർഷത്തിൽ ഒരു മാസം വീട്ടിലിരുന്ന് ജോലി ചെയ്യാനും അനുമതി നൽകുന്നതാണ് ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News