ബഹ്റൈനിൽ പ്രവാസികൾക്ക് വർക്ക് പെർമിറ്റ്; ആറ് മാസക്കാലത്തിലും പുതിയ വർക്ക് പെർമിറ്റ് അനുവദിക്കും

പ്രവാസികൾക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കാൻ ബഹ്‌റൈൻ. ആറ് മാസക്കാലയളവിലും ഇനി പുതിയ വർക്ക് പെർമിറ്റ് നൽകാൻ തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായ ജമീൽ ഹുമൈദാൻ പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റിൽ വ്യക്തമാക്കി. സാധാരണ രണ്ട് വർഷത്തേക്കുള്ള വർക്ക് പെർമിറ്റിന്റെ നിരക്കിൽ ഇപ്പോൾ ഒരു വർഷത്തേക്കുള്ള വർക്ക് പെർമിറ്റ് ലഭിക്കുന്നുണ്ട്. പുതിയ വിജ്ഞാപനത്തിലൂടെ നാലിലൊന്നു നിരക്കിൽ ആറ് മാസത്തേക്കുള്ള വർക്ക് പെർമിറ്റ് ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്.

ALSO READ: പ്രതിപക്ഷത്തിന് കനത്ത പ്രഹരം; കേരളീയത്തിന്റെ സമാപനവേദിയില്‍ ഒഴുകിയെത്തിയത് ജനസാഗരം

ഇതോടൊപ്പം അംഗീകൃത മാൻപവർ രജിസ്ട്രേഷൻ സെന്ററുകളുടെ അധികാരം കുറക്കാനും തീരുമാനിച്ചു. തീരുമാനം ഉടനടി നടപ്പാക്കാൻ എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ‘അതെ, പലസ്തീന്‍ കേരളത്തിലാണ്…’ ഏഷ്യാനെറ്റ് ന്യൂസിന്റേത് മുതലാളിയെ പ്രീതിപ്പെടുത്തല്‍; വിമര്‍ശിച്ച് എം സ്വരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News