ജോലി സമ്മർദ്ദം; മുംബൈയിൽ ബാങ്ക് മാനേജർ അടൽ സേതുവിൽ നിന്ന് കടലിലേക്ക് ചാടി

ATAL-SETU-SEARCHING

അടൽ സേതു മുംബൈയുടെ പുതിയ ആത്മഹത്യാ മുനമ്പായി മാറിയിരിക്കയാണ്. തിങ്കളാഴ്ച പുലർച്ചെ മുംബൈയിൽ പരേലിൽ താമസിക്കുന്ന പൊതുമേഖലാ ബാങ്കിൻ്റെ മാനേജരായ സുശാന്ത് ചക്രവർത്തിയാണ് അടൽ സേതുവിൽ നിന്ന് കടലിലേക്ക് ചാടിയത്. ജോലിയിലുണ്ടായ കടുത്ത സമ്മർദ്ദമാണ് ഇത്തരമൊരു കടുകൈ ചെയ്യാൻ സുശാന്തിനെ പ്രേരിപ്പിച്ച ഘടകമെന്ന് ഭാര്യ പൊലീസിന് മൊഴി നൽകി.

Also Read: കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു

കുറച്ചു നാൾ മുൻപാണ് ദേശസാൽകൃത ബാങ്കിൽ ജോലി ചെയ്തിരുന്ന പൂനെ സ്വദേശിയായ അലക്‌സ് റെജി എന്ന മലയാളിയും ഇമുംബൈ ട്രാൻസ് ഹാർബർ ലിങ്കിൻ്റെ ഭാഗമായ അടൽ സേതുവിൽ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് മുൻപ് ഡോംബിവ്‌ലി നിവാസിയായ എൻജിനീയറും ജീവനൊടുക്കാൻ തിരഞ്ഞെടുത്തത് ഇതേ സ്ഥലമാണ്.

Also Read: മദ്യപിക്കാൻ പണം നൽകാത്ത ഭാര്യയെ കുത്തി; വധശ്രമത്തിന് പ്രതിയെ ശിക്ഷിച്ച് കോടതി

കടലിൽ ചാടിയ ബാങ്ക് മാനേജരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമാണ്. തിരച്ചിലിനായി പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിട്ടുണ്ട്. ഫോർട്ടിലെ ബാങ്കിൻ്റെ ഹുതാത്മ ചൗക്ക് ഓഫീസിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു ചക്രവർത്തി. വാരാന്ത്യത്തിൽ, കുടുംബ സമേതം ലോണാവാലയിലേക്ക് വിനോദയാത്രയും പോയിരുന്നു. തിങ്കളാഴ്ച രാവിലെ ഓഫീസിലേക്ക് പുറപ്പെട്ട സുശാന്ത് പക്ഷെ നേരെ പോയത് അടൽ സേതുവിലേക്കായിരുന്നു. തുടർന്നാണ് പാലത്തിൽ നിന്ന് ചാടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News