ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ ജൂണില്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരിഷ്‌കരിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
ALSO READ:തിരുവനന്തപുരത്ത് എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 66 പേര്‍
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത്. 2007ന് ശേഷം സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കുന്നത് ഇപ്പോഴാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരിക്കലെങ്കിലും പാഠപുസ്തക പരിഷ്‌കരണം നടക്കേണ്ടതുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ 173 ടൈറ്റിലുകളിലായി രണ്ട് കോടി മുപ്പത് ലക്ഷം പുസ്തകങ്ങളാണ് അച്ചടിച്ചത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ പുസ്തകങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിടെ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. 2025 ജൂണില്‍ കുട്ടികളുടെ കൈകളിലെത്തും. പാഠ്യപദ്ധതി പരിഷ്‌കരണം നടത്തിയ പുതിയ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിക്കുന്നതിനായി അധ്യാപകരുടെ ട്രെയിനിംഗ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
ALSO READ:കുവൈറ്റിൽ ചൂടേറും; ജൂൺ 7 മുതൽ വേനൽക്കാലം ആരംഭിക്കും
കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം ഏതാണ്ട് മുപ്പത്തി ഒമ്പത് ലക്ഷത്തി എഴുപത്തി അയ്യായിരം മീറ്റര്‍ തുണി പത്ത് ലക്ഷം കുട്ടികള്‍ക്ക് വിതരണത്തിനായി നല്‍കിയിട്ടുണ്ട്. രണ്ട് ജോഡി യൂണിഫോമാണ് നല്‍കുന്നത് ഇത് ഏതാണ്ട് ആയിരത്തി ഇരുന്നൂറ് രൂപയാകും. എയ്ഡഡ് മാനേജ്മെന്റിന് ഒരു കുട്ടിക്ക് യൂണിഫോം അലവന്‍സ് അറുന്നൂറ് രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. വിദ്യാഭ്യാസ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്നു തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അക്കാദമിക നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here