ജാക്കി തെന്നിമാറി കാര്‍ ദേഹത്തേക്ക് പതിച്ചു; വര്‍ക്ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം

ഇടുക്കി അടിമാലിയില്‍ വാഹനത്തിന്റെ തകരാര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തില്‍ വര്‍ക്ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം. ഇരുട്ടുകാനം കമ്പിലൈന്‍ സ്വദേശി പേമരത്തില്‍ റോബിന്‍ സെബാസ്റ്റിയന്‍ (31) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

also read- പുതുപ്പള്ളി നീങ്ങുന്നത് ന്യൂജെന്‍ പൊളിറ്റിക്സിലേക്ക്, ജനം സ്ഥാനാര്‍ത്ഥികളെ വിലയിരുത്തി വോട്ട് ചെയ്യും: എ എ റഹീം എംപി

കാറിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി ജാക്കി ഉപയോഗിച്ച് വാഹനം ഉയര്‍ത്തി തകരാര്‍ പരിഹരിക്കുന്നതിനിടെ വാഹനം ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ റോബിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read- ‘തുവ്വൂര്‍ വധക്കേസ്; പ്രതിയെ സംരക്ഷിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ ശ്രമം; വിഷയം ഗൗരവമുള്ളത്’: ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News