ഉത്തരകാശി ടണൽ അപകടം; തുരങ്കത്തിൽ കുടുങ്ങിയവർക്ക് ഭക്ഷണമെത്തിച്ച് രക്ഷാപ്രവർത്തകർ

ഉത്തരകാശിയിലെ സിൽക്യാരയിൽ തുരങ്കം തകർന്ന് കുടുങ്ങിപ്പോയ തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ച് രക്ഷാപ്രവർത്തകർ. തുരങ്കത്തില്‍ പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ എന്‍ഡോസ്‌കോപി ക്യാമറ കടത്തിവിട്ട് തൊഴിലാളികളുടെ ദൃശ്യങ്ങൾ കണ്ടിരുന്നു. ഓറഞ്ച് പോലുള്ള ഭക്ഷ്യവസ്തുക്കളാണ് പൈപ്പിലൂടെ എത്തിച്ചുകൊടുത്തത്. ഉടൻ തന്നെ പാകം ചെയ്ത ഭക്ഷണം എത്തിക്കാനാകുമെന്നാണ് രക്ഷാപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

ALSO READ: അംഗനവാടി കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ മറവില്‍ മണ്ണ് കടത്തല്‍; പ്രാദേശിക കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ പ്രതികള്‍

തൊഴിലാളികൾ ഭക്ഷണം സ്വീകരിക്കുന്നതുൾപ്പടെയുള്ള ദൃശ്യങ്ങൾ ലഭ്യമായിരുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് തിരശ്ചീനമായി തുരന്ന് വഴിയൊരുക്കാനുള്ള ശ്രമങ്ങൾ രക്ഷാപ്രവർത്തകർ ആരംഭിച്ചു. കഴിഞ്ഞ ദിവസം തുരങ്കത്തിന് മുകളിൽ നിന്ന് ലംബമായി വഴി തുടക്കാനുള്ള നീക്കത്തിലാണെന്നും റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയ്ൻ അറിയിച്ചു.

ALSO READ: ബാബാ രാംദേവിന് തിരിച്ചടി; പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News