തുരങ്കത്തിനുള്ളിൽ ദിവസങ്ങൾ; തൊഴിലാളികൾ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം

ഉത്തരകാശിയിലെ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾ അസാമാന്യമായ മനക്കരുത്തോടെയാണ് കഴിയുന്നത്. അവരുമായി ബന്ധപ്പെടാൻ ശ്രമിച്ച ദുരന്തനിവാരണ സേനയിലെ അംഗങ്ങളോട് അകത്തേക്ക് വരികയാണെങ്കിൽ ഒരുമിച്ച് ചായ കുടിക്കാം എന്ന് പറഞ്ഞതിലൂടെ അവരുടെ മനോബലം മനസ്സിലാക്കാം. തുരങ്കത്തിനുള്ളിലെ അവസ്ഥയറിയാൻ പൈപ്പിലൂടെയാണ് ദുരന്തനിവാരണ സംഘം തൊഴിലാളികളുമായി ബന്ധപ്പെട്ടത്.

ALSO READ: സ്കോളർഷിപ്പ് നേടാം, ഗണിത ശാസ്ത്രം പഠിക്കാം

മരണം മുന്നിൽ കാണുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് 41 തൊഴിലാളികളും. തുരങ്കത്തിന് പുറത്തെത്തിയ കുടുംബാംഗങ്ങളെയെല്ലാം സമാധാനിപ്പിച്ച് ധൈര്യം പകർന്നാണ് തൊഴിലാളികൾ തിരിച്ചയക്കുന്നത്. 11 ദിവസമായി വിട്ടു നിൽക്കുന്ന ഉറ്റവരെ ആശ്വാസിപ്പിക്കാൻ എത്തിയതാണ് ഈ കുടുംബാംഗങ്ങൾ.
തൊഴിലാളികളുടെ ഈ ആത്മവിശ്വാസമാണ് രക്ഷാദൗത്യത്തതിനു കൂടുതൽ കരുത്താകുന്നത്.

എല്ലാ ഘട്ടത്തിലും തൊഴിലാളികളുടെ മനസ്സാന്നിധ്യം തന്നെയാണ് രക്ഷാപ്രവർത്തകർക്ക് പ്രചോദനമായത്. ദൗത്യ സംഘത്തിന്റെയും ഡോക്ടർമാരുടെയും നിർദേശം കൃത്യമായി അവർ പാലിച്ചു. ഭക്ഷണവും കൃത്യമായി കഴിച്ചും കൃത്യമായ ഇടവേളകളിൽ ഉറങ്ങിയും ആരോഗ്യം നിലനിർത്തുകയാണ് തൊഴിലാളികൾ.

ALSO READ: വയനാട് ചുരം ബദല്‍ പാതയുടെ ആവശ്യകത സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മുഖ്യമന്ത്രി
ഡ്രില്ലിങ് മെഷീൻ പണിമുടക്കിയത് ഉൾപ്പെടെ നിരവധി തവണ രക്ഷാപ്രവർത്തനം തടസപ്പെട്ടിരുന്നു.
എന്നാൽ ഈ സന്ദർഭങ്ങളിലും പരിഭ്രാന്തരാകാതെ ധൈര്യപൂർവം എല്ലാ പ്രതിസന്ധികളും അവർ ധീരമായി തന്നെ നേരിടുകയും ചെയ്തു. എന്ത് സാഹചര്യവും നേരിടാൻ മനോധൈര്യം കാണിച്ച തൊഴിലാളികൾ ആകെ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രമാണ്. കഴിക്കാനുള്ള ഭക്ഷണത്തിൽ അല്പം ഉപ്പ്.

ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഹിമാചൽ, ബിഹാർ, ഉത്തരാഖണ്ഡ്, ബംഗാൾ, ഒഡിഷ, അസം തുടങ്ങിയ 8 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News