വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനം അനുവദിച്ചു; മന്ത്രി പി രാജീവ്

വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനം അനുവദിച്ചു. 10.50 കോടി രൂപയാണ് മില്ലുകൾക്ക് പ്രവർത്തനമൂലധനമായി അനുവദിച്ചത്. മന്ത്രി പി രാജീവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൂലധനം അനുവദിച്ചതോടെ അടച്ചിട്ടിരുന്ന 5 ടെക്‌സ്റ്റൈൽ മില്ലുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. മില്‍ തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കുവാനാണ് ആദ്യഘട്ടമെന്ന നിലയിൽ ഇതനുവദിച്ചിരിക്കുന്നതെന്നും മന്ത്രി കുറിച്ചു.

also read:സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവയ്ക്കായുള്ള പോരാട്ടം തുടരാം, സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ മില്ലുകളായ ആലപ്പുഴ ജില്ലയിലെ പ്രഭുറാം മില്‍സ്, കോട്ടയം ജില്ലയിലെ കോട്ടയം ടെക്‌സ്‌റ്റൈല്‍സ്, മലപ്പുറം ജില്ലയിലെ എടരിക്കോട് ടെക്സ്റ്റയില്‍സ് എന്നിവയും തൃശൂര്‍ ജില്ലയിലെ സീതാറാം ടെക്സ്റ്റയില്‍ സ് സഹകരണ മേഖലയില്‍ ടെക്സ്ഫെഡിന് കീഴിലുള്ള തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലുമാണ് വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള മറ്റു മില്ലുകളുടെ തുടര്‍പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ കഴിയും.
മില്‍ തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കുവാനാണ് മില്ലുകള്‍ക്ക് ആദ്യഘട്ട പ്രവര്‍ത്തനമൂലധനമായി 10.50 കോടി രൂപ അനുവദിച്ചത്. ഓണത്തിന് മുമ്പ് മില്ലുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. താരതമ്യേന നവീകരണം നടന്നിട്ടില്ലാത്ത മില്ലുകള്‍ മാസ്റ്റര്‍ പ്ലാന്‍ വഴി ഘട്ടം ഘട്ടമായി നവീകരിക്കും. വിപണിയിലെ പ്രതിസന്ധികള്‍ നേരിടുന്നതിന് മില്ലുകളെ സ്വയംപര്യാപ്തമാകും.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ പ്രതിസന്ധിയെ തുടർന്ന് പ്രവര്‍ത്തനം നിര്‍ത്തുമ്പോഴും സംസ്ഥാന ടെക്സ്റ്റൈൽ മേഖലയെ കേരള സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യവും നൂലുല്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം വിപണിയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മില്ലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. അസംസ്‌കൃതവസ്തുവിന്റെ വിലവര്‍ദ്ധനവും ഉയര്‍ന്ന വൈദുതിനിരക്കും ഉല്‍പ്പാദനച്ചിലവ് കൂടി. വിപണി മാന്ദ്യം മൂലം ഉല്‍പ്പന്നത്തിന് മികച്ച വില ലഭിക്കാത്തതും ഉല്‍പ്പാദനചിലവിനു ആനുപാതികമായി വിലവര്‍ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വിപണിനഷ്ടവും മില്ലുകളുടെ ധനസ്ഥിതി മോശമാക്കി. ഇത് മറികടക്കാൻ ഇപ്പോൾ അനുവദിച്ച സഹായധനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

also read:ഇടത് സര്‍ക്കാരിനെ പിന്തുണച്ച എന്റെ ആ സിനിമക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അംഗമായ കോണ്‍ഗ്രസുകാരന്‍ കേസ് കൊടുത്തു: ദിനേശ് പണിക്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News