പാലക്കാട്‌ പ്രവാസി സെന്‍ററിന്‍റെ 2024-27 കാലയളവിലേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു

പാലക്കാടൻ പ്രവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ പാലക്കാട്‌ പ്രവാസി സെന്ററിന്റെ 2024-2027 കാലയളവിലേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓൺലൈൻ ആയി സംഘടിപ്പിച്ച കൂട്ടായ്മയുടെ വാർഷിക പൊതുയോഗത്തിലാണ് 33 അംഗ നിർവ്വാഹക സമിതിയെയും തുടർന്ന് പത്തംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തത്.

ഭാരവാഹികൾ : പ്രസിഡന്റ് – കെ കെ പ്രദീപ്‌ കുമാർ, വൈസ് പ്രസുഡന്റ് (പ്രോഗ്രാം) – കുമാർ മേതിൽ, വൈസ് പ്രസിഡന്റ് (അഡ്മിൻ) – കെ ഇ ബൈജു, ജനറൽ സെക്രട്ടറി – ശശികുമാർ ചിറ്റൂർ, ജോ. സെക്രട്ടറിമാർ – ഡോ. ചാന്ദിനി, പ്രജിത്ത് മേനോൻ, രമേശ്‌ ബാബു, ട്രഷറർ – യൂനസ് അഹ്‌മദ്‌, ജോ. ട്രഷറർ – ജിജി ഫിലിപ്പ്, ഇന്റെർണൽ ഓഡിറ്റർ – ജ്യോതി പുല്ലക്കാട്ട്. ഗ്രൂപ്പ് കോർഡിനേറ്റർ – സംഗീത ശ്രീകാന്ത്

സെന്ററിന്റെ മുതിർന്ന സ്ഥാപക അംഗങ്ങളെയും മുൻകാല പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉപദേശക സമിതിയും പുതുതായി നിലവിൽ വന്നു. ഉപദേശക സമിതി : ടി പി ചക്രപാണി, വിജയനാരായണൻ അമ്പ്രത്ത്, കെ പി രവിശങ്കർ, ഡോ മോഹൻ മേനോൻ, രാജേന്ദ്രൻ ഇ കെ , പോൾസൺ, രവി മംഗലം.

also read: ഐഎഫ്എഫ്കെയിലെ പുരസ്കാരത്തിളക്കം; വിജയം ആഘോഷിച്ച് ഫെമിനിച്ചി ഫാത്തിമയുടെ അണിയറ പ്രവർത്തകർ

33 അംഗ നിർവ്വാഹക സമിതിയിൽ ഭാരവാഹികൾ കൂടാതെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള അംഗങ്ങളും ഉൾപ്പെടുന്നതായി സെക്രട്ടറി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration