കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിഭാരവും മാനേജ്മെൻ്റിൻ്റെ ചൂഷണവും ; കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ

anna dyfi

സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിഭാരവും മാനേജ്മെൻ്റിൻ്റെ ചൂഷണവും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്ഐ പ്രതികരണം നടത്തിയത്. പുണെയിലെ മലയാളി യുവതി മരിച്ചതിനെത്തുടർന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം.

ALSO READ : ഇ വൈ കമ്പനിയിൽ നിരന്തര തൊഴിൽ സമ്മർദ്ദം ; ജീവനക്കാരി കമ്പനി ചെയർമാന് അയച്ച മെയിൽ പുറത്ത്

സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിഭാരവും മാനേജ്മെൻ്റിൻ്റെ ചൂഷണവും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. അമിത ജോലിയെ തുടർന്ന് പൂനയിലെ എൺസ്റ്റ് ആൻഡ് യങ് ഇന്ത്യയിലെ (ഇവൈ )ഓഫീസിലെ യുവ ചാർട്ടേർഡ് അക്കൗണ്ടൻ്റും മലയാളിയുമായ അന്ന സെബാസ്റ്റ്യൻ മരണപ്പെട്ടത് കോർപ്പറേറ്റ് മേഖലയിലെ കടുത്ത ചൂഷണവും മാനസിക സമ്മർദ്ദവും തെളിയിക്കുന്നതാണ്. ജോലിയിൽ കയറി നാലു മാസത്തിനുള്ളിലാണ് അമിത ജോലി ഭാരത്താൽ അന്ന മരിക്കുന്നത്. വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ മാനസിക സമ്മർദ്ദവും കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ചൂഷണവും കാരണം ജോലി ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്.

ALSO READ : അന്നയുടെ മരണം ; ഉറങ്ങിയത് ആകെ നാല് മണിക്കൂർ മാത്രം, തുടർച്ചയായി 18 മണിക്കൂർ ജോലി ചെയ്തുവെന്ന് സുഹൃത്ത്

സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും ഇത്തരം വാർത്തകൾ നിരന്തരം പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അന്നയുടെ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിഭാരം ലഘൂകരിക്കാനും ചൂഷണങ്ങൾ അവസാനിപ്പിക്കാനും കേന്ദ്രസർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News