ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ഇന്ന് ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭയുടെ ലോകം ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

Also read- പതിനെട്ടാം വയസില്‍ ക്രൂര കൊലപാതകം; ജീവപര്യന്തം ശിക്ഷിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മുങ്ങി; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അച്ചാമ്മ പിടിയില്‍

ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബര്‍ 7ന് നടന്ന സമ്മേളനമാണ് ജൂണ്‍ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആയി ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തെ ആദ്യ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ഒന്നാം ഒപ്പിയം യുദ്ധത്തിന്റെ ഓര്‍മയിലാണ് ഈ ദിവസം തെരഞ്ഞെടുത്തത്.

മനുഷ്യന് മുന്‍ഗണന:മുന്‍ധാരണകളും വിവേചനവും മാറ്റുക,പ്രതിരോധം ശക്തമാക്കുകയെന്നാണ് ഇത്തവണ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന പ്രമേയം. ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഓരോ ലഹരി വിരുദ്ധ ദിനവും കടന്ന് പോകുന്നത്.

മനുഷ്യനും ലഹരിയുമെന്നത് സങ്കീര്‍ണമായ വിഷയമാണ്. ഉന്‍മാദത്തിന് വേണ്ടിയോ,പ്രശ്‌നങ്ങളില്‍ നിന്ന് താത്കാലികമായി രക്ഷപ്പെടാനോ,അല്ലെങ്കില്‍ കൗതുകത്തിന് വേണ്ടിയോ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്ന മനുഷ്യന്‍ എത്തിചേരുന്നത് കടുത്ത മാനസിക,ശാരിരിക,സാമൂഹിക പ്രശ്‌നങ്ങളിലേക്കാണ്.

Also read- കാലടിയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ കുത്തേറ്റ് മരിച്ചു

ലോകത്താകമാനം പന്തലിച്ച് നില്‍ക്കുന്ന മാഫിയാണ് മയക്കുമരുന്നിന്റേത്. ഉള്‍കടലുകളില്‍ നിന്ന്,വിമാനത്താവളങ്ങളില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടത്തുന്ന മയക്കുമരുന്നിന്റെ കൃത്യമായ കണക്കുകള്‍ ഇന്നും പുറം ലോകത്തിന് ലഭ്യമല്ലയെന്നതാണ് ഞെട്ടിക്കുന്ന സത്യം. അത്രത്തോളം ഭീകരമാണ് ലഹരിയുടെ ബഹുപ്രപഞ്ചം.

ഇന്ത്യയിലും ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ ഭാവിയായ യുവതയിലാണ് മയക്കുമരുന്നിന്റെ ഉപയോഗം കൂടുതലായി കാണപ്പെടുന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. ഓരോ ദിവസവും രാജ്യത്ത് മയക്കുമരുന്ന് കടത്തും,ലഹരിയിലൂടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും കൂടിവരുകയാണ്. രാജ്യത്ത് ഒരു നടന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കൊക്കയിന്‍,എൽ എസ് ഡി, ഹെറോയിന്‍,മെത്താഫിറ്റമിന്‍ പോലുളള മാരക മയക്കുമരുന്നുകളുടെ വ്യാപകമായ ഉപയോഗം കണ്ടെത്തിയായ് റിപ്പോട്ടുകള്‍ പുറത്ത് വന്നിരുന്നു.

Also Read- ബ്രിജ് ഭൂഷണിനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; കോടതിയില്‍ പോരാട്ടം തുടരും

ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാര്‍ഗം ബോധവല്‍ക്കരണമാണ്.മയക്കുമരുന്നിനെതിരെ കടുത്ത നിയമങ്ങള്‍ ഉണ്ടെങ്കില്‍ പോലും അതിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനുമെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്നതാണ് മയക്കുമരുന്നിനെ തടയാനുളള ശാശ്വതമായ വഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News