ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഇന്ന്: നീരജ് ചോപ്രയടക്കം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും

ഞായറാ‍ഴ്ച് നടക്കുന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പ് ഫൈനലില്‍ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുൾപ്പെടെ മൂന്ന് ഇന്ത്യൻ താരങ്ങൾ മത്സരിക്കും. നീരജിനു പുറമെ കിഷോർ കുമാർ ജെന, ഡി.പി.മനു എന്നിവരും ഫൈനലിനു യോഗ്യത നേടി. ആദ്യമായാണ് ഇന്ത്യയുടെ മൂന്ന് താരങ്ങൾ ജാവലിൻ ത്രോ ഫൈനലിലെത്തുന്നത്.

ALSO READ: ഉത്തര്‍പ്രദേശിലെ വിദ്വേഷാഭ്യാസം: അധ്യാപികയ്ക്കെതിരെ കേസെടുത്താല്‍ തീരുമോ വെറുപ്പിന്‍റെ രാഷ്ട്രീയം

യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് ചോപ്ര ഫൈനൽ ഉറപ്പിക്കുകയായിരുന്നു. 88.77 മീറ്റർ ദൂരമാണ് ആദ്യ ശ്രമത്തിൽ നീരജ് ചോപ്ര എറിഞ്ഞത്. സീസണിൽ‌ താരത്തിന്റെ മികച്ച പ്രകടനമാണിത്. കഴിഞ്ഞവർഷം യുഎസിൽ നടന്ന ചാമ്പ്യന്‍ഷിപ്പിൽ നീരജ് വെള്ളി നേടിയിരുന്നു.

ALSO READ: അമേരിക്കയില്‍ വെടിവെയ്പ്പ്: മൂന്ന് പേരെ കൊലപ്പെടുത്തിയ 20കാരന്‍ സ്വയം നിറയൊ‍ഴിച്ചു

യോഗ്യതാ റൗണ്ടിലെ തകര്‍പ്പൻ പ്രകടനത്തിലൂടെ പാരിസ് ഒളിംപിക്സിനും നീരജ് യോഗ്യത നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here