ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം; ചരിത്രം കുറിച്ച് താരം

ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഫൈനല്‍ മത്സരത്തില്‍ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്. ഇന്ത്യന്‍ താരങ്ങളായ ഡി.പി മനു, കിഷോര്‍ ജെന തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്.

also read- യുപിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; അധ്യാപികയെ ചോദ്യം ചെയ്യാതെ പൊലീസ്

പാകിസ്താന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. 87.82 മീറ്റര്‍ ആണ് നദീമെറിഞ്ഞ മികച്ച ദൂരം. 86.67 മീറ്റര്‍ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്ക് താരം ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി.

also read- മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്ന് വീടുകൾക്ക് തീയിട്ടു

ഫൗളോടെയായിരുന്നു തുടക്കമെങ്കിലും രണ്ടാം ശ്രമത്തില്‍ തന്നെ 88.17 മീറ്റര്‍ എറിഞ്ഞ് നീരജ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. 84.77 മീറ്റര്‍ എറിഞ്ഞ് കിഷോര്‍ ജെന അഞ്ചാം സ്ഥാനത്തെത്തി. 84.12 മീറ്റര്‍ എറിഞ്ഞ് ഡി.പി മനും ആറാം സ്ഥാനവും കരസ്ഥമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News