ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിലും ഒന്നാമത്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ലോകബാങ്ക് സംഘം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി കേരളത്തിൽ നടപ്പിലാക്കുന്ന ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളും പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതിയും മാതൃകാപരമാണെന്ന് ലോകബാങ്ക് സംഘം. കേരളം മുന്നോട്ടുവെച്ച് നടപ്പിലാക്കുന്ന ഈ പ്രവർത്തനങ്ങള്‍ ലോകത്തിൽ പലയിടത്തും നടപ്പിലാക്കാവുന്ന മാതൃകയായാണ് ലോകബാങ്ക് കാണുന്നതെന്നും സംഘം പറഞ്ഞു. ഈ പദ്ധതികള്‍ കൂടുതൽ വിപുലവും നൂതനുവുമാക്കാനുള്ള സഹായം ഉറപ്പാക്കുമെന്നും ലോകബാങ്ക് സംഘം തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന് ഉറപ്പുനൽകി.

Also Read: തലസ്ഥാനത്തിന്റെ വികസനത്തിനായി 33.19 കോടി അനുവദിച്ച് പൊതുമരാമത്തുവകുപ്പ്

റീബിൽഡ് കേരളയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ് നിർവഹിക്കുന്ന രണ്ട് പദ്ധതികളുടെ പുരോഗതിയിലും ലോകബാങ്ക് പ്രതിനിധികള്‍ പൂർണ തൃപ്തി രേഖപ്പെടുത്തി. രണ്ട് പദ്ധതികളുടെയും വിപുലമായ പുരോഗതി അവലോകനം നടത്തിയ ശേഷമായിരുന്നു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായി സംഘത്തിന്റെ കൂടിക്കാഴ്ച. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പ്രോഗ്രാം ഫോർ റിസൾറ്റസിക്ക് കീഴിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാൻസ്, ഡിസിഎറ്റി ടൂള്‍ ആൻഡ് ഇൻസെന്റിവൈസേഷൻ പദ്ധതികള്‍ പുരോഗമിക്കുന്നത്. പമ്പാ നദീതടത്തിന്റെ ഭാഗമായ ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ആണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകബാങ്കിന് പുറമേ എ. എഫ് .ഡി (ദി ഫ്രഞ്ച് ഡെവലപ്മെന്റ് ഏജൻസി), എ .ഐ. ഐ. ബി (ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്) എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹായവും പദ്ധതിക്ക് ലഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി കേരളം മുന്നോട്ടുവെച്ച ആധുനികവും നൂതനവുമായ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക പിന്തുണയും സഹായവും ലോകബാങ്ക് വാഗ്ദാനം ചെയ്തു.

Also Read: “സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ഭരണാധികാരികൾ, ഇത് ഭാവിതലമുറയെ അറിയിക്കാതിരിക്കാനാണ് അവർ ചരിത്രം മാറ്റിയെഴുതുന്നത്”: മുഖ്യമന്ത്രി

കാർബൺ ഫൂട് പ്രിന്റ് കുറയ്ക്കുന്നതിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കുന്ന ‘കാർബൺ ക്രഡിറ്റ്’ സംവിധാനം നടപ്പിലാക്കാനുള്ള സഹായവും ലോകബാങ്ക് സംഘം വാഗ്ദാനം ചെയ്തു. ഇതിന്റെ ആദ്യഘട്ടമായി കാർബൺ ഫൂട്പ്രിന്റ് കൃത്യമായി വിശകലനം ചെയ്യാനും രേഖപ്പെടുത്താനുമുള്ള ആധുനിക സംവിധാനം രൂപകൽപ്പന ചെയ്യും. സമഗ്ര നഗരനയം രൂപീകരിക്കാനുള്ള കേരളത്തിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള സന്നദ്ധതയും ലോകബാങ്ക് അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനുഭവങ്ങളും വൈദഗ്ധ്യവും കേരളത്തിന്റെ നഗരനയ രൂപീകരണത്തിന് മുതൽക്കൂട്ടാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യമുക്തമായ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പിന്തുണയും മന്ത്രി സംഘത്തോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News