ന്യൂസിലൻഡിനെതിരായുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേറ്റ ദയനീയ പരാജയം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന സ്വപ്നത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ്. കാരണം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇനി ഇന്ത്യക്ക് നേരിടേണ്ടത് ഓസ്ട്രേലിയയെയാണ് അതും അവരുടെ മണ്ണിൽ.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കണമെങ്കിൽ ഇന്ത്യക്ക് ഇനിയുള്ള ആറ് ടെസ്റ്റുകളിൽ നാല് എണ്ണവും വിജയിക്കണം. ന്യൂസിലൻഡുമായി നവംബർ ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റ് കഴിഞ്ഞാൽ ബാക്കി അഞ്ചെണ്ണവും ഓസ്ട്രേലിയൻ പര്യടനത്തിലാണ്. നാല് വിജയം നേടിയാൽ ഇന്ത്യക്ക് മറ്റു ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കേണ്ടി വരില്ല.
Also Read: ഫ്രാൻസ് ഫുട്ബോളിന്റെ പുരസ്കാര ജേതാക്കളെ അറിയാം
ഓസ്ട്രേലിയക്ക് ഇനിയുള്ള 7 ടെസ്റ്റുകളിൽ 4 എണ്ണം ജയിച്ചാൽ ഫൈനലിൽ പ്രവേശിക്കാം. ഇന്ത്യക്കെതിരായി അഞ്ച് ടെസ്റ്റും ശ്രീലങ്കക്കെതിരായി രണ്ട് ടെസ്റ്റുമാണ് ഓസ്ട്രേലിയക്ക് ഇനി ബാക്കിയുള്ളത്. ശ്രീലങ്കക്ക് ഇനിയുള്ള 4 ടെസ്റ്റുകളിൽ 3 എണ്ണം ജയിച്ചാൽ ഫൈനൽ പ്രവേശനം സാധ്യമാകും. ഓസ്ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റ് കൂടാതെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കൂടിയാണ് ശ്രീലങ്കക്ക് ബാക്കിയുള്ളത്.
ബംഗ്ലാദേശ് പര്യടനത്തിൽ ബാക്കിയുള്ള ഒരു ടെസ്റ്റും, ശ്രീലങ്കക്കെതിരെയും പാകിസ്താനെതിരെയുമുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലുമായി ദക്ഷിണാഫ്രിക്കക്ക് അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ബാക്കിയുള്ളത് ഇതിൽ 4 എണ്ണം ജയിച്ചാൽ ദക്ഷിണാഫ്രിക്കക്ക് ഫൈനൽ പ്രവേശനം സാധ്യമാകും.
Also Read: വനിതാ ഫുട്‌ബോള്‍ രത്‌നം ഐറ്റാന ബൊന്‍മാട്ടി തന്നെ; വനിതാ ബാലന്‍ ഡി ഓറും സ്‌പെയിനിലേക്ക്
ന്യൂസിലൻഡിന് ഇന്ത്യക്കെതിരെയുള്ള ഒരു ടെസ്റ്റും ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിൽ വെച്ചുള്ള മുന്ന് ടെസ്റ്റുമാണ് ബാക്കിയുള്ളത് ഇവ നാലും വിജയിച്ചാൽ മാത്രമേ ഫൈനലിൽ പ്രവേശിക്കാൻ പറ്റുകയുള്ളൂ
ഇംഗ്ലണ്ട് , ബംഗ്ലാദേശ്, പാകിസ്താൻ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here