‘ലോക ചാമ്പ്യനായാൽ ബംജീ ജംപിങ് ചെയ്യും’; കിരീടത്തോടൊപ്പം ഉയരത്തോടുള്ള പേടിയേയും കീഴടക്കി ഗുകേഷ് – വീഡിയോ കാണാം

gukesh bungee jump

ലോക ചെസ്സിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും യഥാർത്ഥ ഉയരത്തിന് മുന്നിൽ മുട്ട് വിറച്ചു നിന്നിരുന്നു ഇന്ത്യയുടെ അഭിമാന താരം ഡി ഗുകേഷ്. എന്നാൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ എന്ന കിരീടം ചൂടിയപ്പോൾ കോച്ചിന് കൊടുത്ത വാക്ക് സധൈര്യം പാലിക്കാൻ അദ്ദേഹം തയാറായി. ‘നീ ലോക ചെസ് ചാമ്പ്യനായാൽ ഞാൻ ബംജീ ജംപിങ് ചെയ്യുമെന്ന്’ കോച്ച് ഗ്രെഗോർസ് ഗജേവ്‌സ്‌കി പറഞ്ഞപ്പോൾ എങ്കിൽ ഞാനും നിങ്ങളോടൊപ്പം ചേരുമെന്നായിരുന്നു ഗുകേഷ് അദ്ദേഹത്തിന് വാക്ക് കൊടുത്തത്. എന്നാൽ ഇപ്പോൾ ഉയരത്തെ പേടിച്ചിരുന്ന ​ഗുകേഷ് കോച്ചിന് കൊടുത്ത ആ വാക്ക് പാലിച്ചിരിക്കുകയാണ്.

സിം​ഗപ്പൂരിൽ വെച്ച് തന്നെയാണ് തന്‍റെ ഉയരത്തോടുള്ള പേടിയെ കീഴടക്കി കൊണ്ട് ഗുകേഷ് ബംജീ ജംപിങ് ചെയ്തത്. ‘ഞാനത് ചെയ്തു’ എന്ന അടിക്കുറിപ്പോടെ ബംജീ ജംപിങ് ചെയ്യുന്നതിന്റെ വീഡിയോയും ഗുകേഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Also Read; ലുക്കിനെ കളിയാക്കി കപിൽ, കൂളായി തിരിച്ചടിച്ച് അറ്റ്ലി; ഇതൊക്കെ എത്രനാൾ കോമഡിയായി കൊണ്ട് നടക്കുമെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

ലോക ചെസ് ചാമ്പ്യൻഷിപ്പിൻ്റെ ഒൻപതാമത് ഗെയിമിന് ശേഷമുള്ള ഇടവേളയിൽ ഗുകേഷും കോച്ചും കടൽത്തീരത്തിലൂടെ നടക്കുന്നതിനിടയിലാണ് കുറച്ച് ആളുകൾ ബംജീ ജംപിങ് ചെയ്യുന്നത് കണ്ടത്. ഈ സമയത്താണ് ഗുകേഷ് ചെസ് ചാമ്പ്യനായാൽ താൻ ബംജീ ജംപിങ് ചെയ്യുമെന്ന് കോച്ച് പറഞ്ഞതും കൂടെ ചാടാമെന്നുള്ള ഗുകേഷിന്റെ മറുപടിയും. എന്തായാലും വാക്ക് പാലിച്ചു കൊണ്ട് ഗുകേഷ് ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. നിലവിലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് 18-കാരനായ ഗുകേഷ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കിരീട ജേതാവെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News