ലോക ചെസ്‌ ചാമ്പ്യൻഷിപ്പ്: ഡി ​ഗുകേഷിന് വിജയം; ലീഡ് എടുത്ത് ഇന്ത്യൻ താരം

D Gukesh

ലോക ചെസ്‌ ചാമ്പ്യൻഷിപ്പിൽ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷ്. 11-ാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ്‌ ലിറെനെ നിഷ്‌പ്രഭനാക്കി ഗുകേഷ്‌ ജയംകുറിച്ചു. ഇതോടെ ഡി ഗുകേഷിന് ലീഡായി. ​നിലവിൽ ​ഗുകേഷിന് ആറും ഡിങ് ലിറെന് അഞ്ചും പോയിന്റാണ്.

മൂന്ന് മത്സരങ്ങൾ ശേഷിക്കുമ്പോൾ ലോക ചാമ്പ്യൻ ആകാൻ ഗുകേഷിന് വേണ്ടത് ഒന്നര പോയിന്റ് മാത്രമാണ്. ചാമ്പ്യൻഷിപ്പ് തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഗുകേഷ് മുന്നിലെത്തുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളും സമനിലയിൽ പിരിഞ്ഞതിന് ശേഷമാണ് ഗുകേഷ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്.

Also Read: അഡ്ലെയ്ഡിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഓസീസിന് പത്ത് വിക്കറ്റ് ജയം

ക്ലാസിക്കൽ ഫോർമാറ്റിൽ ഇരുവരും നേർക്കുനേർവന്ന മൂന്ന് കളിയിൽ രണ്ടിലും ജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു. 12-ാം വയസിൽ ഗ്രാൻഡ്മാസ്റ്ററായ ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ ആകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യയും ചെസ് ലോകവും.

Also Read: ജയമില്ലാതെ വമ്പന്‍മാര്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും സമനിലയില്‍ കുരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌സയും..

ഡിസംബർ 13 വരെ നീണ്ട് നിൽക്കുന്ന ഫൈനലിൽ ആകെ 14 ക്ലാസിക്കൽ ഗെയിമുകളാണ് ഉള്ളത്. ജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക്
അരപ്പോയിന്റുമാണ് ലഭിക്കുക. 18 വയസുള്ള ഗുകേഷ് കിരീടം നേടുകയാണെങ്കിൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനനെന്ന നേട്ടവും വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാമ്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടവും ​ഗുകേഷിന് സ്വന്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News